കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് പണികൾ പുരോഗമിക്കുന്നു. ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ശ്രമം ..

കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ്  പണികൾ പുരോഗമിക്കുന്നു.  ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ശ്രമം ..

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ വെള്ളിയാഴ്ച മു​ത​ൽ തു​ട​ങ്ങും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ക​മ്പി​കെ​ട്ട് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി.

ഡോ. ​എ​ൻ ജ​യ​രാ​ജ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 90 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. നാല് മാസങ്ങൾ കൊണ്ട് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​ട​ക്കം നി​ർ​മി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പണി തുടങ്ങിയിട്ടു മൂന്നു മാസങൾ കഴlയുന്നു. ഇനി ഒരു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ബസ് സ്റ്റാൻഡ് അടച്ചിട്ടത് കാഞ്ഞിരപ്പള്ളിയിൽ നിരന്തരം ഗതാഗത കുരുക്ക് ഉണ്ടാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും , പ്ര്രതീക്ഷച്ചതുപോലെ ഗതാഗത കുരുക്കുണ്ടായില്ല . യാത്രക്കാർ പുതിയ ഗതാഗത സംവിധാനവുമായി പരിചയപെട്ടു കഴിഞ്ഞു. എങ്കിലും മഴ പെയ്യുമ്പോൾ പുറത്തു റോഡിൽ ബസ്സു കാത്തിരിക്കുന്നത് യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​വാ​ടം മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പാ​തി ഭാ​ഗം വ​രെ​യു​ള്ള കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ ഒ​രു മാ​സം മു​ന്പ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​മാ​ണ് വെള്ളിയാഴ്ച മു​ത​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​രു​പ​ത് സെ​ന്‍റി മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് നി​ലം കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ഓ​രോ ദി​വ​സ​വും ഇ​രു​പ​തോ​ളം ജോ​ലി​ക്കാ​ർ സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്. ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ വ​ക​വ​യ്ക്കാ​തെ​യാ​ണ് നി​ല​വി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ലം കോ​ൺ​ക്രീ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ത​ന്നെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങും. ഇ​തോ​ടൊ​പ്പം ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും ന​ട​ക്കും.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു വ​ച്ച കാ​ല​യ​ള​വി​ൽ ഒ​രു മാ​സംകൂ​ടി മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. കാ​ൽ​ന​ട​യാ​ത്ര അ​ട​ക്കം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് മ​റി​ക​ട​ന്ന് ആ​ളു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് നി​ർ​മാ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ നി​ലം കോ​ൺ​ക്രീ​റ്റിം​ഗ് വി​ണ്ടു​കീ​റി​യ​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​ട്ടു​മു​ണ്ട്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​വാ​ൻ ഭാ​ര​വാ​ഹ​നം ഇ​തു​വ​ഴി ക​യ​റ്റി​യ​താ​ണ് കോ​ൺ​ക്രീ​റ്റ് വി​ണ്ടു​കീ​റു​വാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു