കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്: സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വേ ആ​രം​ഭി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്: സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വേ ആ​രം​ഭി​ച്ചു


കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വേ ആ​രം​ഭി​ച്ചു. നി​ര്‍​ദി​ഷ്ട ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തെ പു​റ​മ്പോ​ക്ക് ഭൂ​മി​യുടെയും 14 പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​മുള്ള 388.4 ആ​ർ സ്ഥ​ല​ത്തി​ന്‍റെയും സ​ര്‍​വേ​യാ​ണ് ശനിയാഴ്ച ന​ട​ത്തി​യ​ത്. കോ​ട്ട​യം എ​ല്‍​എ സ്‌​പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ര്‍​വേ ന​ട​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍നി​ന്നു തു​ട​ങ്ങു​ന്ന ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്ത് മു​ന്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള സ​ര്‍​വേ ക​ല്ല് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ ഭൂ ​ഉ​ട​മ​യുടെ​യും ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഈ ​റി​പ്പോ​ര്‍​ട്ട് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് കൈ​മാ​റി​യ ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക. അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ ഭൂ​മി​യു​ടെ വി​ല തീ​രു​മാ​നി​ക്കു​ക റ​വ​ന്യു ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും. തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന് ശേ​ഷം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ക്കും. നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്നതി​ന് ഉ​ൾ​പ്പെ​ടെ 78.69 കോ​ടി രൂ​പയ്ക്ക് കി​ഫ് ബി​യി​ല്‍നി​ന്ന് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത 183 കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ നി​ന്ന് ടൗ​ണ്‍ ഹാ​ള്‍ പ​രി​സ​ര​ത്ത് എ​ത്തു​ന്ന​താ​ണ് ബൈ​പാ​സ്. 1.65 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും 20 മു​ത​ല്‍ 24 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് നി​ര്‍​മാ​ണം.