കാഞ്ഞിരപ്പള്ളി ബൈപാസ് – സ്ഥലമേറ്റെടുക്കൽ‍ വിജ്ഞാപനമായി – ഡോ.എൻ‍. ജയരാജ് എം എൽ‍ എ

കാഞ്ഞിരപ്പള്ളി ബൈപാസ് – സ്ഥലമേറ്റെടുക്കൽ‍ വിജ്ഞാപനമായി – ഡോ.എൻ‍. ജയരാജ് എം എൽ‍ എ

കാഞ്ഞിരപ്പള്ളി ബൈപാസ് – സ്ഥലമേറ്റെടുക്കൽ‍ വിജ്ഞാപനമായി – ഡോ.എൻ‍. ജയരാജ് എം എൽ‍ എ

കാഞ്ഞിരപ്പള്ളി : ബൈപാസിന്റെ സ്ഥലമേറ്റെടുക്കലിന്റെ പ്രധാന കടമ്പയായ സ്ഥമേറ്റെടുക്കൽ‍ വിജ്ഞാപനമായതായി എം എൽ‍ എ ഡോ.എൻ‍. ജയരാജ് അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച് സ്ഥലമേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനതലത്തിൽ‍ നിയോഗിച്ച എക്‌സപേർ‍ട്ട് കമ്മിറ്റി നടത്തിയ സാമൂഹ്യ ആഘാത പഠനവും അതിന്മേൽ‍ ജില്ലാതല സമിതിയുടെ ശുപാർശയും സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

നിർ‍ദിഷ്ട സർ‍വേ നമ്പറുകളിലെ സബ്ഡിവിഷൻ‍ തിരിച്ച് വിലനിശ്ചയിച്ച് തുക കൈമാറുന്ന നടപടികൾ‍ മാത്രമാണ് ഇനിയും ബാക്കിയുള്ളത്. ചട്ടപ്രകാരം വിജ്ഞാപനം വന്ന ദിവസം മുതൽ‍ പാലിക്കേണ്ട ചട്ടപ്രകാരമുള്ള കാത്തിരിക്കൽ‍ കാലാവധിമാത്രമാണ് അതിനുള്ള തടസമായുള്ളത്. അതുകഴിഞ്ഞാലുടൻ സബ്ഡിവിഷൻ‍ ജോലികൾ‍ ആരംഭിക്കാനാകുമെന്നും നടപടികൾ‍ പൂർ‍ത്തിയാക്കി ഉടൻ‍ പദ്ധതി ടെണ്ടർ‍ ചെയ്യാനാകുമെന്നും എം എൽ‍ എ വാർ‍ത്താക്കുറിപ്പിൽ‍ അറിയിച്ചു.