കാഞ്ഞിരപ്പള്ളി സർ‍വ്വീസ് സഹകരണ ബാങ്കിൽ ജോർ‍ജ്ജ് വർഗ്ഗീസ് പൊട്ടംകുളം പ്രസിഡന്റ് , സുനിജ സുനിൽ‍ വൈസ് പ്രസിഡന്റ്.

കാഞ്ഞിരപ്പള്ളി  സർ‍വ്വീസ് സഹകരണ ബാങ്കിൽ ജോർ‍ജ്ജ് വർഗ്ഗീസ് പൊട്ടംകുളം പ്രസിഡന്റ് , സുനിജ സുനിൽ‍  വൈസ് പ്രസിഡന്റ്.


കാഞ്ഞിരപ്പള്ളി : സർ‍വ്വീസ് സഹകരണ ബാങ്കിൽ 40 വർഷത്തോളമായി പ്രസിഡന്‍റായിരുന്ന കേരള കോണ്‍ഗ്രസ് (എം) ലെ ജോർജ്ജ് വർ‍ഗ്ഗീസ് പൊട്ടംകുളം വീണ്ടും ബാങ്ക് പ്രസിഡന്‍റായി ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി കോൺ‍ഗ്രസിലെ സുനിജ സുനിൽ‍ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്കിന്റെ മുൻ ഭരണസമിതി അംഗമായ സുനിജ സുനിൽ‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുനിൽ സീബ്ലുവിന്റെ ഭാര്യയാണ്.


സർ‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ‍ എൽ‍.ഡി. എൽ. മുന്നണിയും യു.ഡി.എഫ്. മുന്നണിയും തമ്മിൽ‍ നടന്ന വാശിയേറിയ മത്സരത്തിൽ മികച്ച ഭൂരിപക്ഷത്തിൽ‍ യു.ഡി.എഫ്. മുന്നണിയിലെ 11 പേരും വിജയിച്ചു. പൊതുമണ്ഡലത്തിൽ‍ ജോളി മടുക്കക്കുഴി, ജോർ‍ജ്ജ് വർ‍ഗ്ഗീസ് പൊട്ടംകുളം, ജോബ് കെ. വെട്ടം, തോമസുകുട്ടി ഞള്ളത്തുവയലിൽ‍, ഫിലിപ്പ് നിക്കോളാസ്, റ്റോജി വെട്ടിയാങ്കൽ‍ നിക്ഷേപമണ്ഡലത്തിൽ‍ സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട്, വനിത മണ്ഡലത്തിൽ‍ ജെസ്സി ഷാജൻ‍, സുനിജ സുനിൽ‍, റാണി മാത്യു, സംവരണ മണ്ഡലത്തിൽ‍ മോഹനൻ‍ റ്റി.ജെ. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്