കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാഴ്ച മുൻപ് വിവാഹിതനായ വരനും, സഹോദരനും, പിതാവിനും കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി പതിനെട്ടാം  വാർഡ്  ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  മൂന്നാഴ്ച മുൻപ് വിവാഹിതനായ വരനും, സഹോദരനും, പിതാവിനും കോവിഡ് സ്ഥിരീകരിച്ചു.


ചിറക്കടവ് ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ മാസം ചിറക്കടവ്‌ പള്ളിയിൽ വച്ച് വിവാഹം നടത്തിയ വരനും, സഹോദരനും, പിതാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു എം എൽ എ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണ് സൂചന.


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് വാർഡ് ചിറക്കടവ് ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിറക്കടവ് മണ്ണംപ്ലാക്കൽ കവലയിൽ ഇലക്ട്രിക് സാനിറ്ററി കടകൾ നടത്തുന്ന ഞള്ളമറ്റം സ്വദേശിയായ കെട്ടിട നിർമ്മാണ കോൺട്രാക്ടർക്കും (58 ), രണ്ടു മക്കൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത് .

രോഗം സ്ഥിരീകരിച്ച യുവാവിന്റെ വിവാഹം ജൂൺ 27 ന് ചിറക്കടവ് താമരക്കുന്ന് ദേവാലയത്തിൽ വച്ച് നടന്നിരുന്നു. വിവാഹത്തിൽ പങ്കെടുത്ത വരന്റെ പിതാവിന്റെ സഹോദരന് ജൂലൈ മൂന്നിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ വായ്പ്പൂർ സ്വദേശിയാണ് അദ്ദേഹം . അതോടെ വിവാഹത്തിൽ പങ്കെടുത്തവരെല്ലാം ക്വാറന്റൈനിൽ പോകണമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും പലരും അത് അനുസരിക്കാതെ യഥേഷ്ടം പുറത്തു സഞ്ചരിക്കുന്നുണ്ടായിരുന്നു.

തുടർന്ന് വിവാഹത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ പ്രൈമറി കോൺടാക്ട് എന്ന നിലയിൽ വിവാഹത്തിൽ പങ്കെടുത്തവരിൽ അൻപതോളം പേരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. അവരുടെ സ്രവ പരിശോധയുടെ റിസൾട്ട് വന്നപ്പോഴാണ് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം പുലർത്തിയവർ ആരോഗ്യവകുപ്പിനെ സ്വയം വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഒരു എം എൽ എ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണറിയുന്നത്. അന്നേ ദിവസം ആ വിവാഹത്തിൽ പങ്കെടുത്തവരെല്ലാം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി സ്വയം വെളിപ്പെടുത്തി രോഗബാധ ടെസ്റ്റ് നടത്തുകയും, ക്വാറന്റൈനിൽ പോവുകയും ചെയ്‌യേണ്ടത് അത്യാവശ്യമാണ് .