ഒരുക്കുന്നത് സൂപ്പർ സൗകര്യങ്ങൾ, കാഞ്ഞിരപ്പള്ളിയിൽ അത്യാധുനിക ഫ്ലാറ്റ് സമുച്ചയം അണിഞ്ഞൊരുങ്ങുന്നു

ഒരുക്കുന്നത് സൂപ്പർ സൗകര്യങ്ങൾ, കാഞ്ഞിരപ്പള്ളിയിൽ അത്യാധുനിക ഫ്ലാറ്റ് സമുച്ചയം അണിഞ്ഞൊരുങ്ങുന്നു

 

കാഞ്ഞിരപ്പള്ളിയിൽ ആരും കൊതിക്കും സൂപ്പർ സൗകര്യങ്ങളോടെ, അത്യാധുനിക രീതിൽ പതിനാറു നിലകളിലായി അതിമനോഹരമായ ഫ്ലാറ്റ് സമുച്ചയം അണിഞ്ഞൊരുങ്ങുന്നു . ലളിതമായ രീതിയില്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്ത ഈ ഫ്ലാറ്റ് ആധുനിക ശൈലിക്കും ആഡംബര ഡിസൈനുകള്‍ക്കുമുള്ള മറ്റൊരു വ്യാഖ്യാനമാണ്.

വിദേശ മലയാളികള്‍ക്കും ആധുനിക സൗകര്യങ്ങളെല്ലാമുള്ള സ്മാര്‍ട് ഹോം ആഗ്രഹിക്കുന്നവര്‍ക്കും ഫ്ളാറ്റുകളോടും വില്ലകളോടും താല്‍പര്യം കൂടുതലുണ്ട്. അതുകൊണ്ടാകാം, നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും ഇന്ന് ഫ്ളാറ്റും വില്ലകളും കൂടുതലായി ഉയരുന്നത്.

മികച്ച ലൊക്കേഷന്‍, ആധുനിക സൗകര്യങ്ങള്‍, സുരക്ഷിതത്വം, കമ്യൂണിറ്റി ലിവിംഗിന്റെ സാധ്യതകള്‍, മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് എന്നിവ മികച്ച ഫ്ളാറ്റുകള്‍ക്കെല്ലാമുള്ള പ്രത്യേകതകളാണ്. ആ അര്‍ത്ഥത്തില്‍ സൗഹൃദത്തിന്റെയും സുരക്ഷിതത്തിന്റെയും ചില്ലകളാണ് ഫ്ളാറ്റുകള്‍. അതിലേക്ക് ചേക്കേറുന്നവര്‍ക്ക് ഫ്ളാറ്റുകളെക്കുറിച്ച് പറയാന്‍ നൂറു നന്മകളുണ്ട്.

വിദേശ മലയാളികളെപ്പോലെ വാങ്ങിയ ഫ്ളാറ്റില്‍ സ്ഥിരമായി താമസിക്കാത്തവര്‍ക്ക്, ബില്‍ഡര്‍മാര്‍ നല്‍കുന്ന വില്‍പ്പനാന്തര സേവനം ഏറെ പ്രയോജനകരമാണ്. കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ് നടത്തി വീട് ഭംഗിയായി സൂക്ഷിക്കാനും, വാടകയക്ക് നല്‍കാനും ആവശ്യമായ സഹായങ്ങള്‍ ബില്‍ഡര്‍മാര്‍ ചെയ്തുനല്‍കുന്നുണ്ട്.

·പ്രായമായവര്‍ക്കും ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കും ഫ്ളാറ്റിലെ താമസം കൂടുതല്‍ സുരക്ഷിതത്വമേകുന്നു. കെയര്‍ടെയ്ക്കര്‍മാര്‍ വഴി ബില്‍ഡര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ ഇവര്‍ക്ക് ഏറെ സഹായകരമാണ്.

·നല്ല സൗഹൃദങ്ങള്‍ക്കും ഒത്തുചേരലുകളും ഫ്ളാറ്റ് കുടതല്‍ അവസരമൊരുക്കുന്നു. ഒരേ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും ഒരു ഫ്ളാറ്റില്‍ വിവിധ അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങി താമസിക്കാറുണ്ട്. അത് അവര്‍ക്ക് ഒരു കൂട്ടുകുടുംബത്തിന്റെ താങ്ങും തണലും പകരുന്നു. .
ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ക്ലബും വാക്ക് വേയുമുള്ള ഫ്ളാറ്റുകളും വില്ലകളും വ്യായാമത്തിന് മികച്ച അവസരമൊരുക്കുന്നു. അതിനായി ജിമ്മിലേക്കും മറ്റും പോകേണ്ട. അവിടെ കൊടുക്കേണ്ടി വരുന്ന ഫീസും ലാഭിക്കാം.

ഫ്ളാറ്റുകളിലും വില്ലകളിലും ഇന്ന് പാര്‍ട്ടി ഏരിയകള്‍ സാധാരണമാണ്. പാര്‍ട്ടി ഏരിയ ഉള്ളതിനാല്‍ കുടുംബത്തിലെ ആഘോഷങ്ങള്‍ക്കായി പുറത്ത് ഹാള്‍ ബുക്ക് ചെയ്യേണ്ടി വരുന്നില്ല. അതുപോലെ തന്നെ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഹോം തീയേറ്റര്‍, ഗസ്റ്റ് റൂംസ് തുടങ്ങിയ സംവിധാനങ്ങളും പ്രയോജനപ്പെടുത്താം.

സുപ്രധാന ലൊക്കേഷനിലുള്ള ഫ്ളാറ്റുകളിലെയും വില്ലകളിലെയും താമസം ജീവിതെ വളരെ എളുപ്പമാക്കാന്നു.

ഏറ്റവും ഹൃദ്യമായ ഓര്‍മകള്‍ വീടിനെ ചുറ്റിപ്പറ്റിയാണ്. ഏറ്റവും സ്‌നേഹോഷ്മളമായ അനുഭവങ്ങളും വീടാണ് സമ്മാനിക്കുക. വീട് സ്വന്തമാക്കുന്നതാണ് മലയാളികള്‍ക്ക് ഏറ്റവും അഭിമാനകരവും. വീട് തിരഞ്ഞെടുക്കുമ്പോള്‍ പുറംകാഴ്ചകളിലെ മനോഹാരിതയും അകത്തളങ്ങളുടെ അഴകും സുഖസൗകര്യങ്ങളും വീടിന്റെ ലൊക്കേഷനും എല്ലാം പരിഗണിക്കണം . . ഇതാ, സ്വന്തമാക്കി അഭിമാനിക്കാന്‍ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തു പ്രമുഖ നിർമാതാക്കളായ ഐസ്റ്റാൻ ഗ്രൂപ്പിന്റെ പ്രീമിയം ലക്ഷ്വറി പ്രോജക്ടായ “ഡ്യൂ ഡെയ്ൽ” എന്ന പേരിൽ 16 നിലകളിലായി അതിമനോഹരമായ 63 സ്‌റ്റൈലിഷ് അപ്പാര്‍ട്ട്‌മെന്റുകള്‍ അണിയിച്ചൊരുക്കുന്നു.

പ്രൗഢിയും വ്യത്യസ്തയും കൈകോര്‍ക്കുന്ന രൂപകല്‍പ്പനയാണ് ഡ്യൂ ഡെയിലെന്റെത്. അതിനുള്ളില്‍ സജ്ജീകരിക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു.

സൂപ്പര്‍ ലൊക്കേഷന്‍

ഡ്യൂ ഡെയിലെന്റെ ലൊക്കേഷനാണ് ഈ പ്രോജക്ടിന്റെ ഏറ്റവും സവിശേഷമായ ഹൈലൈറ്റ്. കാഞ്ഞിരപ്പള്ളി ടൗണിന്റെ വളരെ അടുത്താണെങ്കിലും, തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു ശാന്ത സുന്ദരമായ പ്രതൃതിരമണീയമായ സ്ഥലത്താണ് ഡ്യൂ ഡെയ്ൽ ഉയരുന്നത്. നഗരത്തിലെ പ്രധാന റോഡായ കെ കെ റോഡിന്റെ വളരെ അടുത്ത് കുന്നുംഭാഗം പ്രദേശത്താണ് ലൊക്കേഷൻ. കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പച്ചപ്പ്‌ നിറഞ്ഞ റോഡായ ഡൊമിനിക് തൊമ്മൻ റോഡും ആ ഫ്ളാറ്റിനോട് ഏറ്റവും അടുത്താണ്. കാഞ്ഞിരപ്പള്ളിയിൽ ഉടൻ നിർമ്മാണം പൂർത്തീകരിക്കുന്ന സ്പോർട്സ് സ്‌കൂളും, എ കെ ജെ എം സ്‌കൂളും ഫ്ലാറ്റിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിലാണ്. ആനക്കല്ല് സൈന്റ്റ് ആന്റണിസ് സ്‌കൂളിലേക്ക് പുളിമാവ് വഴിയുള്ള ഷോർട്ട് കട്ടിൽ കൂടി ടൗണിലെ തിരക്കൊഴിവാക്കി വെറും പത്തുമിനിറ്റിൽ എത്താം എന്നതും ലൊക്കേഷന്റെ സവിഷേതയാണ് . ഇതുപോലൊരു ലൊക്കേഷനില്‍ നിങ്ങള്‍ സ്വന്തമാക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റിന് നിക്ഷേപം എന്ന നിലയില്‍ അധികമൂല്യമുണ്ട്.

മനോഹരക്കാഴ്ചകളുമായി അപ്പാര്‍ട്ട്‌മെന്റുകള്‍

ഡ്യൂ ഡെയിലെന്റെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും കാഞ്ഞിരപ്പള്ളി ടൗണിന്റെ മനോഹരദൃശ്യങ്ങള്‍ കാണാനാകും. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയും, മുസ്ലിം ദേവാലയവും, മധുരമീനാക്ഷി ക്ഷേത്രവും ഒറ്റ വ്യൂവിൽ തന്നെ കാണാനാകും. മറുവശത്താകട്ടെ പച്ചവിരിച്ച പ്രകൃതി ദൃശ്യങ്ങളും..

ആരെയും അസൂയപ്പെടുത്തുന്ന ആധുനിക സൗകര്യങ്ങളാണ് ഡ്യൂ ഡെയിലിന്റെ മറ്റൊരു പ്രത്യേകത. ഗെയിറ്റ് തുറന്ന് ഉള്ളില്‍ കടന്നാല്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ ഡ്രൈവ് വേയും വാക്ക് വേയും ഉണ്ടായിരിക്കും. ലാന്‍ഡ് സ്‌കേപ്പിംഗ് അതിന് അഴകുചേര്‍ക്കുന്നു. പ്രധാന വാതില്‍ തുറന്ന് അകത്തു കടന്നാല്‍ മിഴിവോടെ ഡിസൈന്‍ ചെയ്തിട്ടുള്ള എന്‍ട്രന്‍സ് ലോബി വിസിറ്റേഴ്‌സ് ലോഞ്ചും ഒരുക്കുന്നുണ്ട് .

മികച്ച ഇന്റീരിയറുകളുമായി 2 & 3 ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റുകളാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന ലൈഫ്‌സ്‌റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടുന്നതെല്ലാം ഇവിടെ ഒരുക്കുന്നു. ഏറ്റവും മുകളിലെ രണ്ട് നിലകള്‍ പൂര്‍ണമായും അമനറ്റീസിനായി മാറ്റിവച്ചിരിക്കുകയാണ്. ടോപ് ഫ്‌ളോറില്‍ ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍ വിത്ത് പാര്‍ട്ടി ഡെക്ക്, തൊട്ടു താഴത്തെ നിലയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത മൂവി ലോഞ്ചും മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനു പുറമേ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, അസോസിയേഷന്‍ ഹാള്‍/മള്‍ട്ടിപ്പര്‍പ്പസ് ഹാള്‍, എല്ലാ സൗകര്യങ്ങളോടും കൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത യൂണിസെക്‌സ് ജിം, ചെയ്ഞ്ചിംഗ് റൂം, പൊതുഇടങ്ങളില്‍ സോളാര്‍ പാനല്‍ എല്ലാം ഈ പ്രോജക്ടിലുണ്ട്..

സുരക്ഷ ഉറപ്പാക്കാന്‍

താമസക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട് നിർമ്മാതാക്കളായ ഐസ്റ്റാൻ ഗ്രോപ്പ്. അതിനാല്‍ ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കുന്ന ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്. ഓരോ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സെക്യൂരിറ്റി ക്യാബിനിലേക്ക് ഇന്റര്‍കോമിലൂടെ ബന്ധപ്പെടാനാകും. ബയോമെട്രിക് ആക്‌സസ് കാര്‍ഡ് വഴിയാണ് അകത്തേക്കുള്ള പ്രവേശനം. റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലേ, ഗ്യാസ് ലീക്ക് ചെയ്താല്‍ കണ്ടുപിടിക്കാനുള്ള സംവിധാനം, പ്രധാന ഇടങ്ങളില്‍ സിസിടിവി സര്‍വെയിലന്‍സ് ക്യാമറ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനു പുറമേ ലിവിംഗ് റൂമിലേക്കും മാസ്റ്റര്‍ ബെഡ്‌റൂമിലേക്കും ഡിറ്റിഎച്ച്/കേബിള്‍ പ്രൊവിഷന്‍, വൈഫൈ, സീവേജ് വാട്ടര്‍ ട്രീറ്റ്‌മെന്റ്, ഓരോരുത്തര്‍ക്കും പ്രത്യേകമായി ലെറ്റര്‍ ബോക്‌സ് എന്നിങ്ങനെ വിവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട് .

വിദേശ മലയാളികൾക്ക് സ്വന്തം കുടുംബത്തെ കരുതലോടെ സൂക്ഷിക്കുവാൻ..

കാഞ്ഞിരപ്പള്ളി മേഖലയിൽ നിന്നും ധാരാളം ആളുകൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗവും തങ്ങളുടെ കുടുംബങ്ങളെ നാട്ടിൽ നിർത്തിയിട്ടാണ് അന്യനാട്ടിൽ ജോലി ചെയ്യുന്നത്. പലരുടെയും വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ, ഒറ്റപ്പെട്ട വീടുകളിൽ തനിയെ കഴിയുന്ന സാഹചര്യം എന്നുള്ളത്. അടുത്തകാലത്തായി നാട്ടിൽ വർധിച്ചു വരുന്ന കള്ളന്മാരുടെയും മോഷ്ടാക്കളുടെയും ശല്യം മൂലം തങ്ങളുടെ ഉറ്റവരുടെ നാട്ടിലെ സുരക്ഷയോർത്തു അന്യനാട്ടിൽ തീ തിന്നു കഴിയുന്നവർക്ക് ആശ്വാസമാകുകയാണ് പൂർണ സുരക്ഷയുടെ പണികഴിപ്പിക്കുന്ന ഡ്യൂ ഡെയിൽ ഫ്ലാറ്റുകൾ. വൃദ്ധരായി ഒറ്റയ്ക്ക് കഴിയുന്നവരുടെ മുറികളിൽ അന്യദേശത്തുള്ള ബന്ധുക്കൾക്ക് ഇന്റർനെറ്റ് വഴി ഏതുസമയവും അവരെ കാണുന്നതിനും, സംസാരിക്കുന്നതിനുമുള്ള സൗകര്യവും മുറികളിൽ ഉറപ്പു വരുത്തുന്നുണ്ട്. ഏതു അത്യാഹിതവും നേരിടുന്നതിനും മെഡിക്കൽ സഹായം എത്തിക്കുന്നതിനും പ്രതേക സൗകര്യവും ഫ്ലാറ്റുകളിൽ ഉണ്ടായിരിക്കുന്നതാണ്.
.

ഫ്ലാറ്റുകൾ വാടകയ്ക്ക് നല്‍കി വരുമാനം നേടാം

കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ സൈന്റ്റ് ആന്റണിസ് പോലെയുള്ള പ്രസിദ്ധമായ സ്‌കൂളുകളിൽ പഠിക്കുവാൻ ദൂരെ ദേശങ്ങളിൽ നിന്നും, വിദേശത്തു നിന്നുപോലും കാഞ്ഞിരപ്പള്ളിയിൽ എത്തി കുടുംബസമേതം താമസിച്ചു പഠിക്കുന്ന ധാരാളം വിദ്യാർഥികൾ ഉണ്ട്. സൈന്റ്റ് ആന്റണിസ് സ്‌കൂളിലേക്ക് പുളിമാവ് വഴിയുള്ള ഷോർട്ട് കട്ടിൽ കൂടി ടൗണിലെ തിരക്കൊഴിവാക്കി വെറും പത്തുമിനിറ്റിൽ എത്താം എന്നതിനാൽ ഡ്യൂ ഡെയ്ൽ ഫ്ലാറ്റുകൾ അത്തരം കുടുംബങ്ങളുടെ ഇഷ്ട്ട ലൊക്കേഷൻ ആയി മാറും എന്നതിൽ സംശയമില്ല.

കൂടാതെ കാഞ്ഞിരപ്പള്ളിയുടെ വിവിധ മേഖകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും ഫ്ലാറ്റ് വാടകയ്ക്ക് നൽകിയാൽ ഉടമസ്ഥർക്ക് നല്ലൊരു വരുമാനം ഉറപ്പാക്കാം.

ഉപഭോക്താക്കളുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകൾ ദീര്‍ഘകാല വാടക അടിസ്ഥാനത്തില്‍ 10000 രൂപ മുതല്‍ 20000 രൂപവരെ മാസവാടകയ്ക്ക് 50000രൂപ മുതല്‍ 100000 രൂപവരെ സെക്യൂരിറ്റി ഡെപ്പോസിറ്റോടു കൂടി നൽകുന്നതിന് കമ്ബനി മുൻകൈ എടുക്കും. ഇതിനായി കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീം തന്നെ ജോലി ചെയ്യുന്നുണ്ട്.

നിരവധി വര്‍ഷത്തെ പാരമ്പര്യവുമായി ഐസ്റ്റാൻ ഗ്രൂപ്പ്.

ഭവനനിര്‍മാണ രംഗത്ത് നിരവധി വര്‍ഷത്തെ പാരമ്പര്യമുള്ളവരാണ് ഐസ്റ്റാൻ ഗ്രൂപ്പ്. നിരവധി അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും മറ്റ് ന്യൂ എയ്ജ് പ്രോജക്ടുകളും നിര്‍മിച്ച് വൈദഗ്ധ്യം തെളിയിച്ച കമ്പനിയാണിത്. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഐസ്റ്റാൻ തയ്യാറല്ല. അതിനാല്‍ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയുള്ള ബ്രാന്‍ഡഡ്, ഹൈ എന്‍ഡ് ഉല്‍പ്പന്നങ്ങളാണ് നിര്‍മാണത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ധാര്‍മികതയും വിശ്വസ്തതയും മൂല്യബോധവും പ്രൊഫഷണലിസവും ഐസ്റ്റാൻ ഗ്രൂപ്പ് എന്നും കാത്തുസൂക്ഷിക്കുന്നു.

‘ഡിസൈനിംഗും പ്ലാനിങ്ങും മുതല്‍ ഫൈനല്‍ ടച്ച് വരെയുള്ള ഓരോ ഘട്ടത്തിലും ഈ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കാന്‍ പോകുന്നവരുടെ വൈകാരികവും പ്രായോഗികവുമായ താല്‍പര്യങ്ങളെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്,’ മാനേജിംഗ് ഡയറക്ടര്‍ സിറാജ് മേത്തർ പറയുന്നു. അതുകൊണ്ടാണ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൂതന സംവിധാനങ്ങളും സൗകര്യങ്ങളും ഡ്യൂ ഡെയിൽ പ്രോജെക്ടിൽ ഉള്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുത്തന്‍ ട്രെന്‍ഡുകളും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും മാറുന്ന ജീവിതരീതികളും മുന്നില്‍ക്കണ്ടാണ് ഐസ്റ്റാൻ ഗ്രൂപ്പ് സ് ഓരോ ഭവനങ്ങളും ഒരുക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് കാഞ്ഞിരപ്പള്ളിയിൽ പണിതീർന്നു വരുന്ന ഡ്യൂ ഡെയിൽ. ന്യൂ ഇയറിനോട് അനുബന്ധിച്ചു വളരെ നല്ല ഓഫറുകൾ നൽകിയിട്ടുണ്ട്. അതിന്റെ പറ്റി കൂടുതൽ അറിയുവാൻ വിളിക്കേണ്ട നമ്ബർ : +91 90618 11111 .

അഭിമാനപൂര്‍വം ഇതിലൊന്ന് സ്വന്തമാക്കൂ, ജീവിതം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : 

 

LINKS