ക്രൈസ്തവർ‍ യുഗാന്ത്യചിന്തയില്‍ ജീവിക്കണം: മാർ‍ മാത്യു അറയ്ക്കൽ‍

ക്രൈസ്തവർ‍ യുഗാന്ത്യചിന്തയില്‍ ജീവിക്കണം: മാർ‍ മാത്യു അറയ്ക്കൽ‍

കാഞ്ഞിരപ്പള്ളി: ശാശ്വതസത്യങ്ങളായ മരണം, ഉയിർ‍പ്പ്, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള ചിന്തയിൽ‍ ക്രൈസ്തവർ‍ ജീവിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ. സീറോ മലബാർ‍ സഭ വിശ്വാസകാര്യ മെത്രാൻ‍ സമിതിയുടെ ആഭിമുഖ്യത്തിൽ‍ കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന കേന്ദ്രത്തിൽ‍ സംഘടിപ്പിച്ച യുഗാന്ത്യോന്മുഖ ദൈവശാസ്ത്ര സെമിനാർ‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് അറയ്ക്കൽ‍.

വിശ്വാസകാര്യ മെത്രാൻ‍ സമിതി അംഗങ്ങളായ മാർ‍ ടോണി നീലങ്കാവിൽ‍, മാർ ജോസഫ് പാംബ്ലാനി, മാർ ജോസ് പുളിക്കൽ എന്നിവർ സെമിനാർ‍ നയിച്ചു.

മാർ‍ ജോസ് പുളിക്കൽ‍ യുഗാന്ത്യത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. സീറോ മലബാർ‍ സഭ വിശ്വാസകാര്യ മെത്രാൻ‍ സമിതി ചെയർമാനും തൃശൂർ‍ അതിരൂപത സഹായമെത്രാനുമായ മാർ‍ ടോണി നീലങ്കാവിൽ‍ സമാപന സന്ദേശം നല്‍കി. പാസ്റ്ററൽ‍ ആനിമേഷൻ ഡയറക്ടർ‍ റവ. ഡോ. കുര്യാക്കോസ് അമ്പഴത്തിനാൽ‍, രൂപത വികാരി ജനറാൾ‍ റവ. ഡോ. കുര്യൻ‍ താമരശേരി, രൂപത പ്രൊക്യുറേറ്റർ റവ. ഫാ. മാർ‍ട്ടിൻ‍ വെള്ളിയാംകുളം, റവ. ഫാ. സെബാസ്റ്റിയൻ‍ വടക്കേമുറിയിൽ‍ എന്നിവർ‍ പരിപാടികൾക്ക് നേതൃത്വം നല്‍കി. നൂറ്റയൻ‍പതോളം ആളുകൾ‍ ദൈവശാസ്ത്ര സെമിനാറിൽ‍ സംബന്ധിച്ചു. c