ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ ഡി വൈ എസ് പി നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി

ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ ഡി വൈ എസ് പി നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുവാൻ ഡി വൈ എസ് പി വി യു കുര്യാക്കോസ് നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി . സ്റ്റാൻഡിൽ എത്തിയ അദേഹത്തെ വിദ്യാർഥികൾ ഹർഷാരവത്തോടെയാണ് എതിരേറ്റത്.

വിദ്യാര്‍ഥികളെ കയറ്റാതെയും യാത്രാ ഇളവ് നല്‍കാതെയും ഓടുന്നബസുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ കുറെ ദിവസങ്ങളായി യുവജന സംഘടനകള്‍ രംഗത്ത് ഉണ്ടായിരുന്നു . പാറത്തോട്ടില്‍ നിന്നും വിദ്യാര്‍ഥികളെ സ്ഥിരമായി കയറ്റാതെ പോകുന്ന ബസുകള്‍ ജംഗഷനില്‍ തടഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകരാണ് ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിവിട്ടത്. ഇനിയും ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോവുകയോ അര്‍ഹമായ കണ്‍സഷന്‍ നല്‍കാതെ വരുകയോ ചെയ്താല്‍ സമരം ശക്തമാക്കുമെന്നും ഇവര്‍ ബസ് ജീവനക്കാരെ അറിയിച്ചിരുന്നു.

ജനവികാരം കണക്കിലെടുത്ത് ഡി വൈ എസ് പി വി യു കുര്യാക്കോസ് പോലീസ് സംഘത്തോട് ഒപ്പം നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി . കുട്ടികളെ കയറ്റുവാൻ വിമുഖത കാണിക്കുന്നു എന്ന് ആരോപണം ഉള്ള ബസ്സുകാരെ പ്രതേകമായി താക്കീതു നല്കുകയും ചെയ്തു . ബസിന്റെ ഡ്രൈവർമാർ മദ്യപിച്ചുണ്ടോ എന്ന് തദവസരത്തിൽ പരിശോധനയും നടത്തി .

1-web-dysp-at-bus-stand

2-web-dysp-at-bus-stand

0-web-dysp-at-bus-stand