കാഞ്ഞിരപ്പള്ളി സെന്‍ട്രൽ ജമാ അത്ത് 250 കിടക്ക വിരികൾ ജനറൽ‍ ആശുപത്രിക്ക് കൈമാറി

കാഞ്ഞിരപ്പള്ളി സെന്‍ട്രൽ ജമാ അത്ത് 250 കിടക്ക വിരികൾ ജനറൽ‍ ആശുപത്രിക്ക് കൈമാറി

കാഞ്ഞിരപ്പള്ളി സെന്‍ട്രൽ ജമാ അത്ത് 250 കിടക്ക വിരികൾ ജനറൽ‍ ആശുപത്രിക്ക് കൈമാറി

കാഞ്ഞിരപ്പള്ളി: ഈദുൽ‍ ഫിത്തർ സമ്മാനമായി കാഞ്ഞിരപ്പള്ളി സെന്‍ട്രൽ ജമാ അത്ത് 250 കിടക്കവിരികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് കൈമാറി. ആശുപത്രി വളപ്പിൽ‍ ചേര്‍ന്ന യോഗത്തിൽ‍ ജമാഅത്ത് പ്രസിഡന്റ് പി. എം. അബ്ദുല്‍ സലാം പാറയ്ക്കല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടർ‍ ശാന്തിക്ക് കിടക്കവിരികൾ കൈമാറി.

യോഗം വാഴൂർ‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൻ‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. നൈനാർ‍ പള്ളി ചീഫ് ഇമാം അബ്ദുൽ‍ സലാം മൗലവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി സി. എ. മുഹമ്മദു ഫെയ്‌സി ചെറുകര, എച്ച്. അബ്ദുൾ അസീസ്, ഡോക്ടർ‍ ബാബു സെബാസ്റ്റിയൻ‍, സിറാജ് തൈപറമ്പിൽ‍, ഷംസുദീന്‍ തോട്ടത്തിൽ‍, ഷഫീഖ് താഴത്തു വീട്ടിൽ എന്നിവർ‍ പ്രസംഗിച്ചു.