കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തണൽ മരങ്ങൾ വെട്ടിമാറ്റി.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തണൽ മരങ്ങൾ വെട്ടിമാറ്റി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി – കാഞ്ഞിരം കവല റോഡ് വീതി കൂട്ടി നിർമിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ റോഡിനോട് ചേർന്ന് നിന്നിരുന്ന 25 വർഷം പഴക്കമുള്ള വാകമരങ്ങൾ വെട്ടിമാറ്റി.

ഇതോടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ബാക്കിയുണ്ടായിരുന്ന തണൽവൃക്ഷങ്ങളും ഓർമ്മയിലായി. അസഹ്യമായ ചൂടിൽ നിന്നും രക്ഷപെടുവാൻ പേട്ടക്കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ സ്റ്റാൻഡിനു സമീപത്തായി വെച്ച് പിടിപ്പിച്ചതായിരുന്നു ആ തണൽ മരങ്ങൾ. ബസ്സ് കാത്തു നിൽക്കുന്നവർക്കും വർഷങ്ങളോളം തണലേകിയിരുന്ന മരങ്ങളാണ് വെട്ടിമാറ്റപ്പെട്ടത് .