മിനി ബൈപ്പാസ് നിർമ്മാണത്തിൽ അഴിമതിയില്ലെന്ന് അഡ്വ.പി.എ.ഷെമീർ

കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ ഒരു കോടി രൂപ ചെലവഴിച്ച് ആരംഭിച്ച മിനി ബൈപ്പാസ് നിർമ്മാണത്തിൽ അഴിമതിയോ,ക്രമക്കേടുകളോ,ധന ദുർവിനിയോഗമോ ഉണ്ടായിട്ടില്ലെന്ന് കാണിച്ച് വിജിലൻസ് ഡയറക്ടർ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായും ആയത് സർക്കാർ അംഗീകരിച്ചതായും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഞ്ച് ഘട്ടങ്ങളിലായി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നും നിർമ്മാണം ഏതാണ്ട് തീർന്നിട്ടുണ്ടെന്നും കുറച്ച് തുക കൂടി അനുവദിച്ച് പൊതുജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ഇതുവരെ ചിലവഴിച്ച ഒരു കോടി രൂപ സർക്കാരിന് നഷ്ടമാകുമെന്നും ഇക്കാര്യത്തിൽ ഇനി കൂടതൽ അന്വേഷണം ആവശ്യമില്ലായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നും കരാറുകാരൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി പണം തട്ടിയെടുത്തവെന്നും ആരോപിച്ച് പുഞ്ചവയൽ സ്വദേശി രാമചന്ദ്രൻ നായർ നൽകിയ പരാതിയിലാണ് 20l6 ഒക്ടോബർ 28-ന് ദക്ഷിണ മേഖല വിജിലൻസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.ഇതിനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തെയും അദ്ദേഹം നിയോഗിച്ചിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് അന്വേഷണ സംഘം നിരവധി തവണ ബൈപ്പാസ് സന്ദർശിച്ചിരുന്നു. പഞ്ചായത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുണ്ടോയെന്നും ചെയ്ത പ്രവൃത്തികളെക്കാൾ കൂടുതൽ തുക കരാറുകാരന് നൽകിയിട്ടുണ്ടോയെന്നും അറിയുന്നനതിന് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘം നിയോഗിച്ചത് .ഇതിനായി ബൈപ്പാസ് സന്ദർശിച്ച് കൽകെട്ടുകളുടെ അളവ് എടുക്കന്നതിനും നിർമ്മാണ പ്രവൃത്തികളുടെ അളവുകൾ എഴുതി സൂക്ഷിക്കുന്ന രേഖകൾ പരിശോധിച്ച് കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ആയത് റിപ്പോർട്ട് ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.എന്നാൽ പഞ്ചായത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള എല്ലാ നിർമ്മാണ പ്രവർത്തികളും കരാറുകാരൻ നടത്തിയിട്ടുണ്ടെന്നും ചെയ്ത പ്രവൃത്തികളുടെ തുക മാത്രമേ നൽകിയിട്ടുള്ളുവെന്നും പൊതുമരാമത്ത് റോഡ് വിഭാഗം അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചിരുന്നതാണ്.ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ കാണിച്ച് അന്വേഷണ സംഘം 2017 മെയ് 30-ന് കിഴക്കൻ മേഖലാ വിജിലൻസ് സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പോലീസ് സൂപ്രണ്ട് 2017 ആഗസ്റ്റ് ഒൻപതിന് വിജിലൻസ് ഡയറക്ടർ മുമ്പാകെ റിപ്പോർട്ട് കൈമാറിയിട്ടുള്ളതാണ്. ഈ റിപ്പോർട്ട് പിന്നീട് വിജിലൻസ് ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയിരുന്നു. അഡീഷണൽ ചിഫ് സെക്രട്ടറി ഇതിൻമേൽ പരിശോധന നടത്തി കൂടുതൽ അന്വേഷണം ആവശ്യമില്ലായെന്ന നിഗമനത്തിൽ പഞ്ചായത്ത് ഡയറക്ടർക്ക് കൈമാറിയിട്ടുള്ളതാണ്. ചീഫ് സെ ക്രട്ടറി നൽകിയ റിപ്പോർട്ടിന്റെറെ അടിസ്ഥാനത്തിൽ ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടർ കാത്തിതിരപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുള്ളളതാണ്. ബൈപ്പാസ് നിർമ്മാണം രാഷ്ട്രീയ പ്രേരിതമായി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങൾ നടക്കുണ്ട്.ഇതിനെ അതിജീവിക്കാൻ എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവരുടെ യോഗം വിളിക്കണമെന്നും പി.ഏ. ഷെമീർ ആവശ്യപ്പെട്ടു.