കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെംബർ കൈക്കൂലി വാങ്ങുന്നത് ഒളി കാമറയിൽ പിടിച്ചു…വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളി  പഞ്ചായത്ത് മെംബർ കൈക്കൂലി വാങ്ങുന്നത് ഒളി കാമറയിൽ പിടിച്ചു…വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെംബർ കൈക്കൂലി വാങ്ങുന്നത് ഒളി കാമറയിൽ പിടിച്ചു …

ഒരു ലക്ഷത്തി മുപ്പതൊൻപതിനയിരം രൂപയുടെ ഉടമ്പടി പണിയിൽ നിന്നും 65,000 രൂപ മെംബർ കൈപറ്റുന്നത്‌ ആണ് വീഡിയോയിൽ കാണുന്നത് . കൂടാതെ മറ്റൊരു വനിതാ മെംബറുടെ പേരിൽ 49,000 രൂപ കൂടി ഈ വിദ്വാൻ വാങ്ങുന്നു. ബാക്കി കരാറുകാരന് കൊടുക്കുന്നത് വെറും ഇരുപത്തി അയ്യായിരം രൂപ മാത്രം. ….

അതിനുള്ള വികസനം മാത്രമേ പൊതു ജനത്തിന് വിധിച്ചിട്ടുള്ളൂ ….

പഞ്ചായത്തിന്റെ കരാറുപണി ചെയ്തു കൈക്കൂലി കൊടുത്തു കഷ്ടത്തിലായ ഒരു കൊണ്ട്രക്ടർ കൈക്കൂലി കൊടുത്തു മടുത്തപ്പോൾ താൻ കൈക്കൂലി കൊടുക്കുന്നത് പോക്കറ്റിൽ ഇട്ടിരുന്ന മൊബൈൽ ഫോണിൽ റെക്കോർഡ്‌ ചെയ്തെ വീഡിയോ ആണിത് ..

കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ പ്രവർത്തകർ ഉപരോധിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ പഞ്ചായത്ത്‌ കോമ്പൌണ്ടിൽ നിന്നും ഇറക്കി വിട്ടു.

പഞ്ചായത്തിലേക്ക് പ്രകടനവുമായി എത്തിയ പ്രവർത്തകർ പഞ്ചായത്തംഗത്തെ ഉപരോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടന്ന കരാറുകാരന്റെ കയ്യിൽ നിന്നും വൻ തുക കമ്മീഷൻ വാങ്ങിയ വിവാദവുമായി ബന്ധപ്പെട്ട് ബിജു ചക്കാലക്കൽ പ്രതിസ്ഥാനത്ത് നിൽക്കുകയാണെന്നും ഉടൻ തന്നെ രാജി വെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. അരമണിക്കൂറോളം ഉപരോധം തുടർന്നു. അവസാനം മെംബർക്ക് ഇറങ്ങിപോക്കേണ്ട അവസ്ഥ വന്നു.

വീഡിയോ കാണുക