ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ പ്രദക്ഷിണം ..

ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ പ്രദക്ഷിണം ..

ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ പ്രദക്ഷിണം ..

നാ​നാ​ജാ​തി മ​ത​സ്ഥ​രു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ ഭ​ക്തി​പൂ​ർ​വം പങ്കെടുത്ത ​ ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ പ്രദക്ഷിണം പട്ടണത്തെ ഭക്തിസാന്ദ്രമാക്കി.. വീഡിയോ കാണുക..

ചരിത്ര പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കാ​ഞ്ഞി​ര​പ്പ​ള്ളി പഴയപള്ളി, സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളികളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനികിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടാനുബന്ധിച്ചുള്ള ടൗണ്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടന്നു. പഴയപള്ളിയെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ തി​രു​നാ​ളായി​രു​ന്നു ഇ​ത്ത​വ​ണ.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സെ​ന്‍റ് ഡൊ​മി​നി​ക്കി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ച്ചു ന​ട​ന്ന പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം നാ​ടി​ന് പു​ണ്യ​മാ​യി. വി​ശ്വാ​സ പ്ര​ഘോ​ഷ​ണം വി​ളി​ച്ചോ​തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​നാ​ജാ​തി മ​ത​സ്ഥ​രു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ ഭ​ക്തി​പൂ​ർ​വം പ​ങ്കെ​ടു​ത്തു. പ്ര​ദ​ക്ഷി​ണ​വ​ഴി​ക​ൾ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളാ​ലും കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ലും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ലും മ​റ്റും അ​ല​ങ്ക​രി​ച്ചി​രു​ന്നു.