കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഇനി മുതൽ പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിൽ.

കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഇനി മുതൽ  പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിൽ.

കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഇനി മുതൽ പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിൽ.

പൊൻകുന്നം : പി.പി.റോഡിൽ അട്ടിക്കലിൽ പ്രവർത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് തിങ്കളാഴ്ച മുതൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു.ജില്ലാ ആർടിഒ വിഎം ചാക്കോ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ജില്ലാ ആർടിഒ വിഎം ചാക്കോ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജോ. ആർടിഒ എസ് സഞ്ചയ്, എംവിഐ മാരായ ഷാനവാസ്കരിം, അരവിന്ദ് എസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു. സിവിൽ സ്‌റ്റേഷന്റെ രണ്ടാം നിലയിലാണിത്. വാടകക്കെട്ടിടത്തിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് സർക്കാർ സമുച്ചയത്തിലേക്ക് ആർ.ടി.ഓഫീസ് മാറ്റിയത്.
ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് പരിശോധന, രജിസ്‌ട്രേഷൻ പരിശോധന തുടങ്ങിയ പി.പി.റോഡിലുണ്ടായിരുന്ന ഓഫീസിന് സമീപം തന്നെ തുടരും. വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു സമീപമുള്ള മൈതാനത്തു തന്നെയാവും ഡ്രൈവിങ് ടെസ്റ്റ്. വിശാലമായ ലേണേേഴ്സ് പരീഷാ ഹാൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.