കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് : ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു

കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക്  : ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു

കണ്ണിമല: കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മുഴവന്‍ സീറ്റിലും എല്‍.ഡി എഫ് സ്ഥാനര്‍ഥികള്‍ വിജയിച്ച് ബാങ്ക് ഭരണം നിലനിര്‍ത്തി.

പി എസ് സുരേന്ദ്രന്‍, ടി എന്‍ ഗിരീഷ് കുമാര്‍, കെ സി കുമാരന്‍, സി ജോയി, ജോണ്‍ ദേവസ്യാ, ബോസ് മാത്യു ഉറുമ്പില്‍, ആന്റണി ജോണ്‍, കെ സി രാജമ്മ, ലീലാമ്മ രാജു, സുപ്രഭാ രാജന്‍, പി എ പ്രസന്നന്‍ എന്നിവരാണ് വിജയിച്ചത്.

വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം സി. പി. എം ഏരിയാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. സി വി അനില്‍കുമാര്‍, കെ സി ജോര്‍ജുകുട്ടി, ടി കെ ശിവന്‍, പി ഡി ജോണ്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു.