ക​പ്പാ​ട് ഗ​വ. ഹൈ​സ്കൂ​ൾ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​പ്പാ​ട് ഗ​വ. ഹൈ​സ്കൂ​ൾ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​പ്പാ​ട്: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും എ​സ്എ​സ്കെ​യും സം​യു​ക്ത​മാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്. ഒ​രു കോടി രൂ​പ​യോ​ള​മാ​ണ് പ​ദ്ധ​തി​ച്ചെ​ലവ്. 

ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, സ​യ​ൻ​സ്-​കം​പ്യൂ​ട്ട​ർ ലാ​ബു​ക​ൾ, ലൈ​ബ്ര​റി, ഓ​ഫീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യാ​ണ് പു​തി​യ സ​മു​ച്ച​യം. ഹൈ​സ്കൂ​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത ജി​ല്ല​യി​ലെ അ​ഞ്ച് സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​ണി​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക എം.​ആ​ർ. ഗീ​ത, ജോ​ളി മ​ടു​ക്ക​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.