പൊന്‍കുന്നത്തെ പെണ്‍കുട്ടികൾ കരാട്ടെ പരിശീലിക്കുന്നു, പ്രദര്‍ശന പൊതുയോഗം എം.എല്‍.എ. ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നത്തെ പെണ്‍കുട്ടികൾ കരാട്ടെ പരിശീലിക്കുന്നു,  പ്രദര്‍ശന പൊതുയോഗം എം.എല്‍.എ. ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നം: സ്ത്രീകൾക്കെതിരെ സമൂഹത്തിൽ അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുവാൻ തീരുമാനിച്ചു കൊണ്ട്, സ്വയം പ്രതിരോധത്തിന് വേണ്ടി പൊൻകുന്നത് ഒരു കൂട്ടം പെണ്‍കുട്ടികൾ കഴിഞ്ഞ കുറെ മാസങ്ങളായി കരാട്ടെ പരിശീലിനം നടത്തി വരുന്നു .

ഇന്നലെ കരാട്ടെ പരിശീലന പ്രദർശനം പൊൻകുന്നത് നടത്തി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍.ജയരാജിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘പുറപ്പാടി’ന്റെയും ഭാഗമായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി നടക്കുന്ന സൗജന്യ കരാട്ടെ പരിശീലനത്തിന്റെ പ്രദര്‍ശനമായിരുന്നു ‘പെണ്‍കരുത്തിന്റെ’ നേര്‍ക്കാഴ്ചയായത്.

മാസങ്ങളായി പൊന്‍കുന്നം ഗവ. ഹൈസ്‌കൂള്‍ മൈതാനിയില്‍ ശനിയാഴ്ചകളില്‍ തുടര്‍ന്നുവന്ന പരിശീലനം കുട്ടികള്‍ കരാട്ടെ ഗുരുക്കന്മാരായ സന്തോഷ് സാറിനും അനൂപ് സാറിനും മുമ്പില്‍ അവര്‍ പഠിപ്പിച്ച ആയോധനമുറകള്‍ ഗുരുദക്ഷിണയായി നല്‍കി. 270 കുട്ടികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

കരാട്ടെ പരിശീലന പ്രദര്‍ശന പൊതുയോഗം എം.എല്‍.എ. ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍.സാഗര്‍, ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ജോസഫ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥ്, തെക്കേത്തുകവല എന്‍.എസ്.എല്‍.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ഡി.ഉഷ, പൊന്‍കുന്നം ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
2-web-karate-training-at-Ponkunnam

4-web-karate-traing-at-Ponkunnam

6-web-karate-training-at-Ponkunnam

7-web-karate-training-at-Ponkunnam
1-web-karate-training-at-Ponkunnam