ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയന്റെ കല്ലറ കണ്ടെത്തിയെന്ന് ഐക്യ മലഅരയ മഹാസഭയുടെ സെക്രട്ടറി പി കെ സജീവ്.

ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയന്റെ കല്ലറ കണ്ടെത്തിയെന്ന് ഐക്യ മലഅരയ മഹാസഭയുടെ സെക്രട്ടറി പി കെ സജീവ്.

ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയന്റെ കല്ലറ കണ്ടെത്തിയെന്ന് ഐക്യ മലഅരയ മഹാസഭയുടെ സെക്രട്ടറി പി കെ സജീവ്.

എരുമേലി : ശബരിമലയുടെ ആദ്യ പൂജാരിയും ശബരിമല അമ്പലത്തിന്റെ 18 പടികളില്‍ ആദ്യ പടിയിട്ടയാളുമായ കരിമല അരയന്റെ കല്ലറ കണ്ടെത്തിയതായി ഐക്യ മല അരയ മഹാസഭയുടെ സെക്രട്ടറി പി കെ സജീവ് അറിയിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളേജിന്റെ, പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി ജി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള കോളജിലെ ആര്‍ക്കിയോളജി വിഭാഗമാണ് കല്ലറ കണ്ടെത്തിയിരിക്കുന്നത്.

യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വലിയ വിവാദമാണ് ഉയര്‍ന്നത്. ഇതിനിടയിലാണ് ശബരിമല ക്ഷേത്രം മലയരയരുടേതാണ് എന്നും ബ്രാഹ്മണര്‍ അത് തട്ടിയെടുത്തതാണ് എന്നുമുള്ള അവകാശ വാദവുമായി ഐക്യമലയര മഹാസഭയുടെ നേതാവ് പികെ സജീവ് രംഗത്ത് വന്നത്. ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയന്‍ ആണെന്നും അമ്പലത്തിന്റെ 18 പടികളില്‍ ആദ്യ പടിയിട്ടത് അദ്ദേഹമാണെന്നും പികെ സജീവ് വെളിപ്പെടുത്തിയിരുന്നു.

ആദ്യകാലത്ത് ആറു മലകളിലായാണ് മല അരയ സമുദായത്തില്‍പെട്ടവര്‍ താമസിച്ചിരുന്നത്. പിന്നീട് 18 മലകളിലേക്ക് ഇവര്‍ വ്യാപിക്കുകയായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന 18 മലകളും ഒരു കാലഘട്ടത്തില്‍ മണികണ്ഠന്‍ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ മണികണ്ഠന്‍ ദേശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രീഅയ്യപ്പന്‍ മലഅരയ സമുദായത്തില്‍നിന്നുള്ള സൈനികരെ ഉള്‍പ്പെടുത്തി ചോളര്‍ക്കെതിരായ യുദ്ധം ആരംഭിക്കുന്നത്. എന്നിങ്ങനെയാണ് ഉയര്‍ന്ന വാദങ്ങള്‍.

പി കെ സജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

കരിമല അരയന്റെകല്ലറ കണ്ടെത്തി;

ശബരിമലയുടെ ആദ്യ പൂജാരിയും ശബരിമല അമ്പലത്തിന്റെ 18 പടികളിൽ ആദ്യപടിയിട്ടകരിമല അരയന്റെ കല്ലറ കണ്ടെത്തി .ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള
ശ്രീ ശബരീശ കോളേജിന്റെ,പ്രിൻസിപ്പൽ പ്രൊഫസർ വി ജി ഹരീഷ്കുമാറിൻറെ നേതൃത്വത്തിലുള്ള കോളജിലെ ആർക്കിയോളജി വിഭാഗമാണ്ചരിത്ര പ്രാധാന്യമുള്ള
ഈ കല്ലറ കണ്ടെത്തിയിരിക്കുന്നത് .

20 അടി നീളവും എട്ടടി വീതിയുമുള്ള ഈ കല്ലറയുടെ പല ഭാഗങ്ങളും കാലാന്തരത്തിൽ ഇളകി മാറിയിട്ടുണ്ട്. .കല്ലറയെപ്പറ്റി സദുദായത്തിലെ മുതിർന്നവർ നേരത്തെ തന്നെ അറിവു പറഞ്ഞിരുന്നു.കല്ലറ കണ്ടെത്തിയതോടെ
കരിമല അരയൻ യാഥാർഥ്യമാവുകയാണ് .ശ്രീശബരീശ കോളേജിൻറെ ഇരുപതിനായിരം സ്ക്വയർഫീറ്റ് വരുന്ന പുതിയ ബിൽഡിംഗിന് കരിമല അരയൻ ബ്ലോക്ക് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് .ശബരിമല ഉൾപ്പെടുന്ന18 മലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ഈ മലയുടെ അധിപനായിരുന്നു കരിമല അരയൻ ആദ്യകാലത്ത് ആറു മലകളിലായാണ് മല അരയസമുദായത്തിൽപെട്ടവർ താമസിച്ചിരുന്നത് പിന്നീട് 18 മലകളിലേക്ക് ഇവർവ്യാപിക്കുകയായിരുന്നു ശബരിമല ഉൾപ്പെടുന്ന 18 മലകളും ഒരു കാലഘട്ടത്തിൽ മണികണ്ഠൻ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.
ഈ മണികണ്ഠൻ ദേശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രീഅയ്യപ്പൻ മലഅരയസമുദായത്തിൽനിന്നുള്ള സൈനികരെ ഉൾപ്പെടുത്തി ചോളർ ക്കെതിരായ യുദ്ധം ആരംഭിക്കുന്നത് .
ശബരിമലയുടെ 18 മലകളിലും നിരവധിയായ നിർമ്മിതികളും അമ്പലങ്ങളും ഇന്നും സജീവമായി തന്നെ ഉണ്ട് ഇത്തരത്തിലുള്ള പൗരാണിക നാഗരികതയെ
തമസ്കരിച്ചു കൊണ്ടാണ് മറ്റു ചില വിശ്വാസങ്ങളും ആചാരങ്ങളുംകടന്നുവരുന്നത്.കരിമലയുടെഏറ്റവുമൊടുവിലത്തെ പൂജാരി അരുവിക്കൽ അപ്പൂപ്പൻ ആയിരുന്നു ഇദ്ദേഹം
കാളകെട്ടിയിലാണ് പിന്നീട് താമസിച്ചിരുന്നത് .ഇദ്ദേഹത്തെ അടിച്ചോടിച്ച് ദേവസ്വം ബോർഡ് കരിമല കോട്ടപിടിച്ചെടുക്കുകയായിരുന്നു. കരിമലയിൽ താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇന്നും ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലായുണ്ട്. യുദ്ധതന്ത്രപ്രധാനമായിട്ടുള്ള പ്രദേശവുമാണ്കരിമല കരിമലഅരയന്റെശവകുടീരം കണ്ടെത്തിയതോടെ ശബരിമലയുടെ ചരിത്രം വഴിമാറുകയാണ്.മറ്റു കല്ലറകളിൽ നിന്നും വളരെയേറെവ്യത്യസ്തമായിട്ടാണ്കരിമലഅരയന്റെ കല്ലറ നിർമ്മിച്ചിട്ടുള്ളത് ഇതിനായി വലിയ കല്ലുകൾ ആണ്
വിസ്തൃതിയോട് കൂടി കീറിയെടുത്ത്ഉപയോഗിച്ചിരിക്കുന്നത്.ആകാലഘട്ടങ്ങളിൽ വികസിതമായ ഒരു നാഗരികത ഈപ്രദേശത്ത് നിലനിന്നിരുന്നുഎന്നതെളിവാണിത്.കരിമലയിൽഒരിക്കലും വറ്റാത്ത കുളവും അത്ഭുതംസൃഷ്ടിക്കുന്നതാണ് പല വാർത്താ ചാനലുകളിലും ഞാൻ സംസാരിക്കുമ്പോൾ ഇതൊക്കെയാഥാർത്ഥ്യമാണോഎന്ന്ചോദിച്ച്അത്ഭുതപ്പെടുന്ന പല ആളുകളും ഉണ്ട് എന്നാൽ ഇതെല്ലാം യാഥാർഥ്യമാണെന്നും സജീവമായിത്തന്നെ അവിടെനിലനിൽക്കുന്നതിന്റെയും തെളിവുകൾ സഹിതംബഹുജനങ്ങളുടെ ശ്രദ്ധയിലേക്ക്സമർപ്പിക്കുകയാണ് ഇന്നലെ ഞാൻ എൻറെ ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്തത്ശബരിമലയിലെപൂജാരിയായിരുന്ന താളനാനി ഫാമിലിയെ കുറിച്ചാണ്. ഇന്ന് ശബരിമല അമ്പലത്തിന്റെ അടിസ്ഥാന ശിലയിട്ട ,ആദ്യ പൂജാരി ആയിരുന്ന കരിമല അരയനെ കുറിച്ചാണ്. ചരിത്രം അത്ചാരം മൂടിയ കനൽക്കട്ട തന്നെ.