കുടിവെള്ളത്തിനായി നെട്ടോട്ടമോടി പൊറുതിമുട്ടിയ പൊതുജനം ചോദിക്കുന്നു ” കോടികൾ മുടക്കി വിപുലീകരിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്കു എന്തുപറ്റി ? “

കുടിവെള്ളത്തിനായി നെട്ടോട്ടമോടി പൊറുതിമുട്ടിയ പൊതുജനം ചോദിക്കുന്നു ” കോടികൾ മുടക്കി വിപുലീകരിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്കു എന്തുപറ്റി ? “

കുടിവെള്ളത്തിനായി നെട്ടോട്ടമോടി പൊറുതിമുട്ടിയ പൊതുജനം ചോദിക്കുന്നു ” കോടികൾ മുടക്കി വിപുലീകരിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് എന്തുപറ്റി ? ”

കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്ന കരിമ്പുകയം കുടിവെള്ള പദ്ധതി കോടികൾ മുടക്കി വിപുലീകരിച്ചത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകളില്‍ യഥേഷ്ടം വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കൊട്ടിഘോഷിച്ചു ഉദ്‌ഘാടനം നടത്തിയെങ്കിലും, വെള്ളം തുറന്നുവിട്ടാൽ ഉടനെ പൈപ്പുകൾ പൊട്ടുന്നത് പതിവായതോടെ പല സ്ഥലങ്ങളിലേക്കുമുള്ള ജലവിതരണം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഗുണമേന്മ കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതും, അശാസ്ത്രീയമായ രീതിയിൽ പൈപ്പുകൾ സ്ഥാപിച്ചതുമാണ് പദ്ധതി അവതാളത്തിലായതെന്ന് പൊതുജനം ആരോപിക്കുന്നു. .

വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി പൊറുതിമുട്ടിയ പൊതുജനം ചോദിക്കുന്നു ” കോടികൾ മുടക്കി വിപുലീകരിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്കു എന്തുപറ്റി ? ” പദ്ധതിക്കു പറ്റിയ പാളിച്ചകളെപ്പറ്റി വിപുലമായ അന്വേഷണം നടത്തി, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച്, പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി പുനരുജ്ജീവിപ്പിക്കണം എന്നതാണ് പൊതുജനങ്ങൾ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത് .

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ കുടിവെള്ളം ഇല്ലാതെ ദുരിതം അനുഭവിക്കുന്ന. എൺപതോളം കുടുംബങ്ങൾ ഒത്തുചേർന്നു കരിമ്പുകയം കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കണം എന്ന ആവശ്യവുമായി പ്രക്ഷോപത്തിനു ഒരുങ്ങുകയാണ് .