എരുമേലി കൃഷിഭവന് മുമ്പിൽ കേരള കർഷക സംരക്ഷണ സമിതി ധർണ നടത്തി.

എരുമേലി കൃഷിഭവന് മുമ്പിൽ കേരള കർഷക സംരക്ഷണ സമിതി ധർണ നടത്തി.

എരുമേലി : കാർഷികവിലയിടിവ് മൂലം ദുരിതത്തിലായ കർഷകരുടെ നീറുന്ന പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേരള കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എരുമേലി കൃഷിഭവന് മുമ്പിൽ ധർണ നടത്തി. കേരള കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രകാശ് പുളിക്കൻ ഉദ്‌ഘാടനം ചെയ്തു. .

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കാർഷിക ഉത്പ്പന്നങ്ങൾക്ക് ഉല്പാദനച്ചെലവിന്റെ പകുതി കൂടി ചേർത്ത് തറവില നൽകുക, കൃഷിഭവനുകളിൽ കെട്ടിക്കിടക്കുന്ന കർഷക പെൻഷൻ അനുവദിക്കുക, പ്രളയത്തിലും വരൾച്ചയിലും കൃഷി നശിച്ചവർക്ക് നഷ്‌ടപരിഹാരം നൽകുക, റബർ സംഭരിക്കുക, കാർഷിക കടം എഴുതി തള്ളുക, തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയെ ഉൾപ്പെടുത്തുക, കൊയ്ത്ത് നടത്തി നെല്ല് സംഭരിക്കുക, തസ്തികകൾ വെട്ടിക്കുറച്ച് കൃഷി വകുപ്പ് പുനഃസംഘടിപ്പിക്കുക, വന്യമൃഗങ്ങൾ മൂലം കൃഷി നശിക്കുന്നതിരെ നടപടികൾ സ്വീകരിക്കുക, കർഷക പെൻഷൻ 10, 300 രൂപ ആക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഭാരവാഹികളായ ജെയിംസ് ആലപ്പാട്ട്, ബിനു നിരപ്പേൽ, മാത്യു ജോസഫ് ധർണക്ക് നേതൃത്വം നൽകി.