കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കൂട്ടധർണ്ണ നടത്തി.

കേരള കർഷകസംഘത്തിന്റെ  നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കൂട്ടധർണ്ണ നടത്തി.


കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിൽദ്രോഹ നയത്തിനെതിരെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കൂട്ടധർണ്ണ നടത്തി.

പാറത്തോട് പോസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ്ണ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് ഉൽഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസിനു മുന്നിലെ ധർണ്ണ ഏരിയാ സെക്രട്ടറി സജിൻ വട്ടപ്പള്ളി ഉൽഘാടനം ചെയ്തു. മുണ്ടക്കയം ബി എസ് എൻ എൽ ഓഫീസ് മാർച്ച് സിപിഐ എം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ ഉൽഘാടനം ചെയ്തു.