കെ.എം.മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

കെ.എം.മാണിയുടെ  ജന്മദിനം കാരുണ്യദിനമായി ആചരിച്ചു


മുണ്ടക്കയം : കേരളാ കോൺ‍ഗ്രസ് (എം) ചെയർ‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം. മാണിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺ‍ഗ്രസ് (എം) പൂഞ്ഞാർ‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ‍ 12 കേന്ദ്രങ്ങളിൽ‍ കാരുണ്യദിനമായി ആചരിച്ചു.


നിയോജകമണ്ഡലതല ഉദ്ഘാടനം ഇഞ്ചിയാനി സ്നേഹദീപത്തിൽ ‍ ഹോളിഫാമിലി പള്ളി വികാരി റവ. ഫാ. ജോസ് മാറാമറ്റം നിർ‍വ്വഹിച്ചു. കേരളാ കോൺ‍ഗ്രസ് (എം) ചെയർ‍മാൻ ജോസ് കെ. മാണി എം.പി അനുസ്മരണപ്രഭാഷണം നടത്തി. കേരളാ കോൺ‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോർജ്ജുകുട്ടി അഗസ്തി, നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജൻ‍ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, മുണ്ടക്കയം സർ‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് റോയി കപ്പലുമാക്കൽ‍, ഇഞ്ചിയാനി സർ‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. സോണി തോമസ്, സ്ഹേനഹദീപം മദർ‍ സുപ്പീരിയർ‍ സി. ബീന, കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റുമാരായ ചാർ‍ലി കോശി, ബിജോയി മുണ്ടുപാലം, നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് പി.സി. തോമസ് പാലുക്കുന്നേൽ‍, കെ.എസ്.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളിൽ, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, സുജീലൻ‍ കെ.പി., ബേബിച്ചൻ‍ പ്ലാക്കാട്ട്, ഡെയ്സി ജോര്‍ജ്ജുകുട്ടി, ബാങ്ക് ഡയറക്ടർബോർ‍ഡ് മെമ്പർ‍മാരായ സിഞ്ചു ലൂക്കോസ്, മോളി ദേവസ്യ, അജി വെട്ടുകല്ലാംകുഴി, എൻ‍.സി. ചാക്കോ നെടുംതുണ്ടത്തിൽ‍, അരുൺ‍ ആലയ്ക്കപ്പറമ്പിൽ‍, ആൽ‍ബി ടോം, അനിയാച്ചൻ‍ മൈലപ്ര എന്നിവർ‍ പ്രസംഗിച്ചു.

കരുണയുടെ കൈയ്യൊപ്പ് എന്ന ആശയവുമായി വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, പാലിയേറ്റീവ് കെയര്‍ സെന്‍ററുകള്‍ തുടങ്ങിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ 12 കേന്ദ്രങ്ങളില്‍ കാരുണ്യദിനം ആചരിച്ചു.


പുഞ്ചവയല്‍  മരിയഭവനില്‍  കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റ് ചാര്‍ളി കോശിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് റ്റി.എസ്. രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊരട്ടി കൃപാലയത്തില്‍ പഞ്ചായത്തംഗം ബേബിച്ചന്‍ പ്ലാക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  പി.സി തോമസ് പൂലുക്കുന്നേല്‍. സണ്ണിക്കുട്ടി അഴകംപ്രയില്‍, അജി വെട്ടുകല്ലാംകുഴി, തങ്കച്ചന്‍ കാരക്കാട്ട് , മാത്യൂസ് വെട്ടുകല്ലാംകുഴി, എന്നിവര്‍  പ്രസംഗിച്ചു. ഈരാറ്റുപേട്ട കരുണ – ക്രസന്‍റ് സ്പെഷ്യല്‍ സ്കൂളില്‍ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്‍റ് തോമസുകുട്ടി മുതുപുന്നക്കലിന്‍റെ സാന്നിധ്യത്തില്‍ ഹാജി. കെ.എ. നദീര്‍ മൗലവി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും അഡ്വ. സാജന്‍ കുന്നത്ത്, എ.കെ. നാസര്‍. റ്റി.എസ്. ലത്തീഫ് എന്നിവര്‍ പ്രസംഗിക്കുകയും ചെയ്തു.  സിദ്ധീഖിയ്യ അഗതി അനാഥമന്ദിരത്തില്‍ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്‍റ് തോമസുകുട്ടി മുതുപുന്നയ്ക്കലിന്‍റെ അദ്ധ്യക്ഷതയില്‍ റവ. ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.   മുഹമ്മദ് സക്കീര്‍, സോജന്‍ ആലക്കുളം, അന്‍സാരി പാലയംപറമ്പില്‍, ജോഷി മൂഴിയാങ്കല്‍, പി.റ്റി. തോമസ് പുളിക്കല്‍, അഡ്വ. ജെയിംസ് വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.  മൂന്നാംതോട് നസ്രത്ത്  മഠം ആനന്ദഭവനില്‍ കെ.എസ്.സി. (എം)  ന്‍റെ നേതൃത്വത്തില്‍ കാരുണ്യദിനം ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൂവത്തോട് പള്ളി വികാരി റവ. ഫാ. ജോസഫ് തെക്കേല്‍ അനുസ്മരണപ്രഭാഷണം നടത്തി. കെ.എസ്.സി. (എം) സംസ്ഥാന പ്രസിഡന്‍റ് അബേഷ് അലോഷ്യസ്, മൂന്നാംതോട് സി.എസ്.റ്റി. ആശ്രമം അസി. വികാരി ഫാ. സിജോ, ജോര്‍ജ്ജുകുട്ടി അഗസ്തി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്കറിയാച്ചന്‍ പൊട്ടനാനി, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, വിജി വെള്ളൂക്കുന്നേല്‍, ബിനു കാരമുള്ളില്‍, ടോമി പല്ലാട്ടുകുന്നേല്‍, ജോണിക്കുട്ടി മഠത്തിനകം എന്നിവര്‍ പ്രസംഗിച്ചു.

കപ്പാട് ദേവമാതാ സെന്‍ററില്‍ ജോസ്. കെ. മാണി എം.പി.യുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ ബെന്നി തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോളി മടുക്കക്കുഴി, സാജന്‍ കുന്നത്ത്, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, ജെയിംസ് പെരുമാകുന്നേല്‍, ഷീലാ തോമസ്, തങ്കച്ചന്‍ വട്ടോത്ത്, ഷാജി പുതിയാപറമ്പില്‍, സിബി തൂമ്പുങ്കല്‍, സിജോ മുണ്ടമറ്റം, ജോബി തെക്കുംചേരികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മലയിഞ്ചിപ്പാറ സാന്‍ജോസ് ഭവനില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജു സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ദേവസ്യാച്ചന്‍ വാണിയപ്പുരയ്ക്കല്‍, റെജി ഷാജി, എ.എസ്. ആന്‍റണി, ജാന്‍സ് വയലിക്കുന്നേല്‍, ഷോജി അയലുകുന്നേല്‍, ജോസുകുട്ടി കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.  പൂഞ്ഞാര്‍ ആവേമരിയയില്‍ മുന്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജി എന്‍.എസ്. ജനാര്‍ദ്ദനനും  പാറത്തോട് പഞ്ചായത്തിലെ ചോറ്റി അസ്സീസ്സി ഭവനില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫും, ഏന്തയാര്‍ ശാന്തിനിലയത്തില്‍ കൂട്ടിയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി ജോസും കാരുണ്യദിനം ഉദ്ഘാടനം ചെയ്തു.