കാരുണ്യയുടെ ഒരു കോടി രൂപ ലോട്ടറി അടിച്ചത് കാഞ്ഞിരപ്പള്ളിയിൽ, പക്ഷെ ഭാഗ്യം കാഞ്ഞിരപ്പള്ളിക്കാർക്കൊപ്പം നിന്നില്ല

കാരുണ്യയുടെ  ഒരു കോടി  രൂപ ലോട്ടറി അടിച്ചത് കാഞ്ഞിരപ്പള്ളിയിൽ, പക്ഷെ ഭാഗ്യം കാഞ്ഞിരപ്പള്ളിക്കാർക്കൊപ്പം നിന്നില്ല

കാഞ്ഞിരപ്പള്ളി : ഒരു കോടി രൂപ ലോട്ടറി അടിച്ചത് കാഞ്ഞിരപ്പള്ളിയിൽ. പക്ഷെ ഭാഗ്യം കാഞ്ഞിരപ്പള്ളിക്കാർക്കൊപ്പം നിന്നില്ല. ലോട്ടറി അടിച്ചത് ആന്ധ്ര സ്വദേശിക്ക് .

കഴിഞ്ഞ രണ്ടു വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിൽ താമസിച്ചു വരുന്ന 26 വയസ്സുള്ള സോമാലനായിക്കിനെയാണ് ( സോമു ) ഭാഗ്യദേവത കടക്ഷിച്ചത് . ആന്ധ്രയിലെ അനന്തപൂർ സ്വദേശിയാണ് ആ യുവാവ് . രണ്ടു കുട്ടികളുടെ പിതാവാണ് .

കാഞ്ഞിരപ്പള്ളി ശ്രീലക്ഷ്മി ലക്കി സെന്ററിൽ നിന്നുമാണ് ഇയാൾ ലോട്ടറി എടുത്തത്‌ . പല സീരീസിലുള്ള ഒരേ നംബർ ലോട്ടറി എടുത്ത ഇയാൾക്ക്, അതിൽ ഒരു നമ്പരിൽ നിന്നും – KD 237643 ടിക്കറ്റിനു ഒരു കോടി സമ്മാനം കിട്ടി, അത് കൂടതെ മറ്റു അഞ്ചു ലോട്ടറികളുടെ പ്രോത്സാഹന സമ്മാനവും കൂടി ലഭിച്ചു

സമ്മാനം കിട്ടി എന്നറിഞ്ഞ ഉടൻ തന്നെ ഇയാൾ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻനിൽ ടിക്കറ്റ്‌ ഹാജരാക്കി.

മൂന്നരയോടെ ലോട്ടറിഫലം വന്നപ്പോള്‍ ടൌണിലെ ശ്രീലക്കി സെന്ററിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ലോട്ടറി ഏജന്റുമാരും നാട്ടുകാരും ഭാഗ്യശാലിയെ അന്വേഷിച്ച്‌ നെട്ടോട്ടമായി. ഇതിനിടെ പ്രദേശവാസികളായ രണ്ടുപേര്‍ക്കാണ് സമ്മാനാര്‍ഹരായതെന്ന അഭ്യൂഹവും പരന്നു. പക്ഷെ ഇവരുടെ പക്കലുള്ള ലോട്ടറി പരിശോധിച്ചപ്പോള്‍ ആ പ്രതീക്ഷയും കെട്ടടങ്ങി.

ഒടുവില്‍ അഞ്ചരയോടെ സോമുവും കൂട്ടുകാരും കടയിലെത്തി ലോട്ടറി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റാണ് തന്റെ കൈയിലുള്ളതെന്നറിഞ്ഞത്. ഭാഷയറിയാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ഇവര്‍ കടയില്‍തന്നെ ലോട്ടറി ഏല്‍പ്പിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയും എസ്‌ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയില്‍ എത്തി ലോട്ടറി വാങ്ങി സമ്മാനം ഉറപ്പുവരുത്തുകയുമായിരുന്നു.

ആഡ്രാപ്രദേശിലെ കര്‍ഷകഗ്രാമത്തില്‍ നിന്നും ഒരു വര്‍ഷം മുന്‍പാണ് സോമു കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. നിര്‍മാണമേഖലയിലെ മണ്ണുപണികളാണ് സോമു ചെയ്തുകൊണ്ടിരിക്കുന്നത്.

2-web-lottary-1-crore

1-web-lottary-1-crore