കാരുണ്യ പദ്ധതി നിർത്തലാക്കിയത് രോഗികളെ പ്രതിസന്ധിയിലാക്കി-ഡോ.എൻ. ജയരാജ് എം.എൽ.എ.

കാരുണ്യ പദ്ധതി നിർത്തലാക്കിയത് രോഗികളെ പ്രതിസന്ധിയിലാക്കി-ഡോ.എൻ. ജയരാജ് എം.എൽ.എ.

പൊൻകുന്നം: കാരുണ്യ ചികിത്സാ പദ്ധതി സംസ്ഥാന സർക്കാർ നിർത്തലാക്കിയത് രോഗികളെ പ്രതിസന്ധിയിലാക്കിയെന്ന് ഡോ.എൻ. ജയരാജ് എം.എൽ.എ. യൂത്ത് ഫ്രണ്ട് (എം.) കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിമലയിലെ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശസ്ത്രക്രിയകൾക്കായി അനുവദിച്ചിരിക്കുന്നത് 90,000 രൂപയാണ്. എന്നാൽ ഹൃദയം തുറന്നുള്ള സർജറി മെഡിക്കൽ കോളേജിൽ നടത്തണമെങ്കിൽ 1 ലക്ഷം രൂപയ്ക്ക് മുകളിലാകും. അധികമായി വരുന്ന തുക മുടക്കാൻ സാധിക്കാതെ പാവപ്പെട്ട രോഗികൾ നട്ടം തിരിയുകയാണ്. ഇടതുപക്ഷ സർക്കാർ ഈ പ്രതിസന്ധി പരിഹരിക്കാൻ കാരുണ്യ പദ്ധതി പുനരാരംഭിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.

ലാജി മാടത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജന.സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ്, ജില്ലാ പ്രസിഡന്റ രാജേഷ് വാളിപ്ലാക്കൽ, ക്രിസ്റ്റിൻ ജോൺ, സണ്ണിക്കുട്ടി അഴകമ്പ്രായിൽ, ഷാജി പാമ്പൂരി, രാഹുൽ ബി. പിള്ള, രഞ്ജിത്ത് ചുക്കനാനി, ജിജോ കാവാലം, ജയകുമാർ വിഴിക്കി
ത്തോട്, റോയി പന്തിരുവേലി, സിബി തൂമ്പുങ്കൽ, ഷാജി പുതിയാപറമ്പിൽ, തോമസ് മാത്യു കങ്ങഴ, ശ്രീകാന്ത് എസ്. ബാബു, അഭിലാഷ് ചൂഴികുന്നേൽ, സിജോ പുതുപ്പറമ്പിൽ, കെ.എസ്. ജോസഫ് കുറുക്കൻപറമ്പിൽ, ഷാജി നെല്ലേപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

LINKS