കാരുണ്യപ്ലസ് ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം രൂപ പൊൻകുന്നം സ്വദേശി ദീപേഷ് മാധവന്

കാരുണ്യപ്ലസ് ലോട്ടറി  ഒന്നാംസമ്മാനം 80 ലക്ഷം രൂപ പൊൻകുന്നം സ്വദേശി ദീപേഷ് മാധവന്

പൊൻകുന്നം: വ്യാഴാഴ്ച നറുക്കെടുത്ത കേരളാ ലോട്ടറി കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പൊൻകുന്നത്ത്. കാഞ്ഞിരപ്പള്ളി ജനസേവാ മെഡിക്കൽസിലെ ജീവനക്കാരൻ പൊൻകുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന താണിയത്ത് ദീപേഷ് മാധവനാണ് ഭാഗ്യശാലി. ഇരിങ്ങാലക്കുട സ്വദേശിയായ ഇയാൾ സമ്മാന ടിക്കറ്റ് കാഞ്ഞിരപ്പള്ളി കാത്തലിക്ക് സിറിയൻ ബാങ്കിൽ ഏൽപ്പിച്ചു.

കെ.എൻ.242 കാരുണ്യപ്ലസ് ലോട്ടറിയിലെ പി.സി.137675 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. പൊൻകുന്നത്തെ ധനം ഹോൾസെയിൽ ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്ത് വിറ്റത് പൊൻകുന്നം യൂസഫ് ഫുഡ് വെയേഴ്സിന്റെ മുൻവശത്ത് റീട്ടയിൽ ഷോപ് നടത്തുന്ന അമ്മ ലക്കിസെന്റർ ഉടമ പഴയിടം റ്റോണിലാൽ മാത്യുവാണ്. അവിടെനിന്നും ടിക്കറ്റ് എടുത്ത ഒൻപത് പേർക്ക് 8,000 രൂപാ വെച്ച് സമാശ്വാസ സമ്മാനവും ഉണ്ട്.

കാരുണ്യപ്ലസ് ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ദീപേഷ് മാധവൻ മെഡിക്ക ൽ സ്‌റ്റോർ ജീവനക്കാരന്

കാരുണ്യപ്ലസ് ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം രൂപ പൊൻകുന്നം സ്വദേശി ദീപേഷ് മാധവന്