ബോബി മറഡോണ കവരത്തി ലീഗ് ഫുട്ബോളിന് തുടക്കമായി ..

ബോബി മറഡോണ കവരത്തി ലീഗ് ഫുട്ബോളിന് തുടക്കമായി ..

കവരത്തി : ലക്ഷ്വദീപിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റ് ആയ ബോബി മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ ( കെ എൽ എഫ് ) ഒൻപതാം സീസണ് തുടക്കമായി. പി ഹബീബ് ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ്‌ അലി ( ലക്ഷ്വദീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ), പി മുജീബ് റഹ്മാൻ ( ലക്ഷ്വദീപ് സ്വിമ്മിങ് കോച്ച് ), എം മുഹമ്മദ് ഷാഫി ( കെ എൽ എഫ് ചെയർമാൻ ), തുടങ്ങിയവർ പങ്കെടുത്തു.

കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ ദിവസേന രണ്ടു മത്സരങ്ങൾ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത് . കെ എസ് എൽ മാതൃകയിൽ നടക്കുന്ന ടൂർണമെന്റിൽ യു എഫ് സി , പുഷ്പ എഫ് സി, വിക്ടറി ക്ലബ് , റിഥം , ഷാർക്‌ എഫ് സി, തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നുണ്ട് . പല ടീമുകളിലും മലയാളി താരങ്ങൾ അണിനിരക്കുന്നു. ടൂർണമെന്റിന്റെ ഫൈനൽ മത്സരം മെയ് 15 നു നടക്കും

LINKS