കെ സി എസ് എല്‍ കാഞ്ഞിരപ്പള്ളി രൂപതാതല ആനിമേറ്റേഴ്‌സ് മീറ്റ്

കെ സി എസ് എല്‍ കാഞ്ഞിരപ്പള്ളി രൂപതാതല ആനിമേറ്റേഴ്‌സ് മീറ്റ്

കാഞ്ഞിരപ്പള്ളി: കെസിഎസ്എല്‍ കാഞ്ഞിരപ്പള്ളി രൂപതാതല ആനിമേറ്റേഴ്‌സ് മീറ്റ് രൂപത പ്രസിഡന്റ് സിറിയക് നരിതൂക്കിലിന്റെ അധ്യക്ഷതയില്‍ വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദര്‍ശകന്‍ മാസിക ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് ക്ലാസ് നയിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, ഓര്‍ഗനൈസര്‍ അജാക്‌സ് ജോണ്‍സണ്‍, സിസ്റ്റര്‍ സില്‍വി എസ്എച്ച്, സോജന്‍ പാലക്കുടി, സിസ്റ്റര്‍ സെലീന ഒഐസി, മരിയറ്റ് എസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു.