പാലത്തിന്റെ കൈവരികൾ വൃത്തിയാക്കി പെയ്ന്റ് ചെയ്ത് യുവാക്കള്‍ മാതൃകയായി

പാലത്തിന്റെ  കൈവരികൾ  വൃത്തിയാക്കി  പെയ്ന്റ് ചെയ്ത് യുവാക്കള്‍ മാതൃകയായി

കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനത്തിൽ പേട്ടക്കവലയിലെ പാലത്തിന്റെ കൈവരികൾ വൃത്തിയാക്കി പെയ്ന്റ് ചെയ്ത് യുവാക്കള്‍ മാതൃകയായി സമൂഹത്തിനു മാതൃകയായി. പൊടിമറ്റം സെന്റ ജോസഫ്‌സ് കെ. സി. വൈ. എമ്മിന്റെ നേതൃത്വത്തിലാണ് പാലം വൃത്തിയാക്കിയത്.

നിരവധി നാളുകളായി പോസ്റ്ററുകളും മറ്റും പതിപ്പിച്ചും പായല്‍ പിടിച്ചും പാലത്തിന്റെ കൈവരികള്‍ വൃത്തിഹീനമായി കിടക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയാപാത വിഭാഗം അധികൃതരുടെ അനുമതിയോടെയാണ് യുവാക്കള്‍ പാലത്തിന്റെ കൈവരികള്‍ വൃത്തിയാക്കിയത്. കെ. സി. വൈ. എം. ഭാരവാഹികളായ സിജോ പൊടിമറ്റം, ബിനു ജോസഫ്, ലൂയിസ് ആന്റണി, ബിബിന്‍ തോമസ്, എബി കുളമറ്റം, അഖില്‍ ടോമി, ജെയ്‌സണ്‍ രാജു, സുബിന്‍, മൊബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.