കെ സി വൈ എം പൊടിമറ്റം യൂണിറ്റ് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നവംബർ പന്ത്രണ്ടിന്

കെ സി വൈ എം പൊടിമറ്റം യൂണിറ്റ് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നവംബർ പന്ത്രണ്ടിന്

പൊടിമറ്റം : കെ സി വൈ എം പൊടിമറ്റം യൂണിറ്റ് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും 2017, നവംബർ12 ഞായറാഴ്ച 11:30 ന് പൊടിമറ്റം സെന്റ് ജോസഫ് പാരീഷ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി ബിനീത് ബിനു അറിയിച്ചു .

യൂണിറ്റ് വൈസ് പ്രസിഡൻറ് ആശ സിജോ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. യൂണിറ്റ് പ്രസിഡന്റ് ജിതിൻ ജോണി അധ്യക്ഷത വഹിക്കും, കെ സി വൈ എം പീരുമേട് മേഖല പ്രസിഡൻറും, രൂപത യൂത്ത് കൗൺസിൽ അംഗവുമായ അഫിൻ ആൽബർട്ട് സമ്മേളനംഉദ്ഘാടനം ചെയ്യും ഇടവക വികാരി.ഫാ.തോമസ് പഴവക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തും

യൂണിറ്റ് സെക്രട്ടറി ബിനീത് ബിനു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജിനേഷ് പരിയാരം കണക്ക് അവതരണവും നടത്തും. യൂണിറ്റ് ഭാരവാഹികളായ ബിനീത് ബിനു, ജെസ്റ്റി ജേക്കബ് മേഖല പ്രസിഡന്റ് ബിനു ജോസഫ് രൂപത സെക്രട്ടറി. വിദ്യാ ജോസഫ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം സോന സാബു ,മുൻ രൂപത ട്രഷറർ സി ജോ പൊടിമറ്റം മുൻ മേഖല സെക്രട്ടറി ജോസി ദേവസ്യാ, മുൻ മേഖലപ്രസിഡന്റ് ജെയ്സ് ആനിക്കൽ: ഇടവക സമതി സെക്രട്ടറി ജെയിംസ് കണ്ടത്തിൽ, യൂണിറ്റ് ആനിമേറ്റർമാരായ ജെയിംസ് പറപ്പള്ളിയിൽ, സിന്ധു ജോയി തുടങ്ങിയവർ് ആശംസകൾ അർപ്പിച്ച് സംസാരിക്കും

സമ്മേളനത്തിൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുകയും വിലയിരുത്തുകയും, പുതിയ കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യും. 2017- 2018 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഫാ. തോമസ് പഴവക്കാട്ടിൽ വരണാധികരിയായിരിക്കും. മേഖല ഭാരവാഹികളായ പ്രസിഡൻറ് ബിനു ജോസഫ്,സെക്രട്ടറി ജോയൽ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജോമോൾ ജോയി, ട്രഷറർ റെമിൻ രാജൻ, ജോ. സെക്രട്ടറി ഡെനിയ സി സി ജയൻ എന്നിവർ സഹായികൾ ആയിരിക്കും.