ദിശാസൂചിക ബോര്‍ഡുകള്‍ വൃത്തിയാക്കി

ദിശാസൂചിക ബോര്‍ഡുകള്‍ വൃത്തിയാക്കി

കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് ജോസഫ് പള്ളി കെ.സി.വൈ.എം ന്റെ നേതൃത്വത്തില്‍ 26ാം മൈല്‍ മുതല്‍ എരുമേലി വരെയുള്ള പാതയോരത്ത് സ്ഥാപിച്ചിരുന്ന ദിശാ സൂചിക ബോര്‍ഡുകള്‍ വൃത്തിയാക്കി.

ഇതര സംസ്ഥാനത്ത് നിന്നുള്ള ശബരിമല തീര്‍ത്ഥാടകരടക്കം സഞ്ചരിക്കുന്ന പാതയിലെ ദിശാ സൂചിക ബോര്‍ഡുകള്‍ കാഴ്ച മറഞ്ഞ നിലയിലായിരുന്നു. ഇവയില്‍ പലതിലും കാട് കയറിയും പായലും ചെളിയും നിറഞ്ഞ് സ്ഥലവും ദിശകള്‍ അടയാളപ്പെടുത്തിയതും കാഴ്ച മറഞ്ഞ നിലയിലായിരുന്നു. കെ.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാതയോരത്തെ കാഴ്ച മറഞ്ഞിരുന്ന മുഴുവന്‍ ബോര്‍ഡുകളും കഴുകി വൃത്തിയാക്കി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ടൗണിലെ പാലം കഴുകി വൃത്തിയാക്കി പെയിന്റ് ചെയ്തിരുന്നു. യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ തോമസ്, സെക്രട്ടറി ബിനീത് ബിനു, ട്രഷറര്‍ അഖില്‍ റ്റോമി, എക്‌സിക്യൂട്ടീവംഗം തോമസുകുട്ടി ചാക്കോ, മുണ്ടക്കയം മേഖല പ്രസിഡന്റ് സിജോ പൊടിമറ്റം, യൂണിറ്റംഗങ്ങളായ റ്റോമി കുളമറ്റം, എബിന്‍ മാത്യു, ജെയ്‌സണ്‍ രാജു, ടോണി ജെയിംസ്, ജിമ്മി കുര്യന്‍, ആല്‍ബിന്‍ ചാക്കോ, അലന്‍ ജോണ്‍സണ്‍, ആല്‍ബി ജോസ്, പ്രിന്‍സ് മനോജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.