മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും തോറ്റതോടെ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോ‍‍ര്‍ജ് വിഭാഗത്തിന്റെ ഭാവി അവതാളത്തിൽ

മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും തോറ്റതോടെ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോ‍‍ര്‍ജ് വിഭാഗത്തിന്റെ ഭാവി അവതാളത്തിൽ

ഇത്തരമൊരു വിധി പാർട്ടി രൂപികരണത്തിന്റെ സമയത്ത് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാർട്ടി നേതാക്കളോ പ്രവർത്തകരോ രാഷ്ട്രീയ നിരീക്ഷകാരോ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. അത്രയ്ക്ക് ദയനീയമായി പോയി കാര്യങ്ങൾ ..

പൂഞ്ഞാർ മണ്ഡലത്തിൽ വിജയ പ്രതീക്ഷയോടെ മത്സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫിന് പി സി ജോർജ് പിടിച്ച വോട്ടുകളുടെ മൂന്നിലൊന്നു വോട്ടുകൾ മാത്രമാണ് പിടിക്കുവാൻ സാധിച്ചത് എന്നത് എന്തുകൊണ്ടാണെന്ന് പാര്ട്ടിക്കു ഇനിയും മനസ്സിലായിട്ടില്ല . 41,351 വോട്ടുകൾക്കാണ് പി സി ജോസഫ്‌ തോറ്റത്. 2,304 വോട്ടുകൾ കൂടി കുറഞ്ഞിരുന്നെങ്കിൽ എൻ ഡി ഏ യുടെ പിന്നിൽ നാലാം സ്ഥാനം ആയിപോയേനെ ..

കെ എം മാണിയോട് തെറ്റിപ്പിരിഞ്ഞ് ഇടതുപാളയിലെത്തിയ ഫ്രാന്‍സിസ് ജോര്‍‍ജിനും കൂട്ടര്‍ക്കും നിലനില്‍പ്പിനായുളള പോരാട്ടം കൂടിയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. പക്ഷേ മല്‍സരിച്ച നാലുമണ്ഡ‍ലങ്ങിലും തോറ്റു. മൂന്നിടത്ത് കടുത്ത പരാജയം.

പാര്‍‍ട്ടി നേതാവായ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ തോറ്റത് 9333 വോട്ടുകള്‍ക്ക്.തിരുവനന്തപുരത്ത് ആന്‍റണി രാജു തോറ്റത് 10905 വോട്ടുകള്‍ക്ക്. പൂഞ്ഞാറില്‍ പി സി ജോസഫ് 40,000 വോട്ടുകൾക്ക് മേൽ തോറ്റു മൂന്നാംസ്ഥാനത്തേക്ക് തക‍ര്‍ന്നടിഞ്ഞു. ചങ്ങനാശേരിയില്‍ മല്‍സരിച്ച ഡോ.കെ സി ജോസഫ് മാത്രമാണ് 1849 വോട്ടെന്ന ചെറിയ പരാജയം രുചിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും തോറ്റതോടെ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോ‍‍ര്‍ജ് വിഭാഗത്തിന്റെ ഭാവി അവതാളത്തിൽ ആവുന്ന ലക്ഷണമാണ് . ഇടതുമുന്നണിയില്‍ തുടരുമെന്ന് ആവ‍ത്തിക്കുമ്പോഴും ഇനിയെന്ത് എന്ന ചോദ്യം ഫ്രാന്‍സിസ് ജോ‍ര്‍ജിനെയും കൂട്ടരേയും തുറിച്ചു നോക്കുന്നു.

ഇടതുമുന്നണിയില്‍ ഘടകക്ഷിയാകാമെന്ന പ്രതീക്ഷയും ഉടനെയെങ്ങും നടക്കില്ല. ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോ‍ര്‍ജ് വിഭാഗം.

തോല്‍വി അംഗീകരിക്കുന്നെന്ന് ആവ‍ത്തിക്കുമ്പോഴും മുന്നോട്ടുളള വഴിയെന്ത് എന്നതാണ് നേതാക്കളെ വട്ടംകറക്കുന്നത്
ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും ഇടതുമുന്നണിയിലെ നിലനില്‍പ്പ് പേരിന് മാത്രമായി ഒതുങ്ങാനാണ് സാധ്യത. തങ്ങളുടെ ശക്തി തെളിയിക്കാനുളള അവസരമാണ് തെരഞ്ഞെടുപ്പ് ഫലത്തോടെ ഇല്ലാതായത്. ഇതോടെ ഇടതുമുന്നണിയില്‍ ഘടകക്ഷയാകാനുളള ഫ്രാന്‍സിസ് ജോ‍ര്‍ജിന്റെയും കൂട്ടരുടെയും സ്വപ്നങ്ങള്‍ക്കുകൂടിയാണ് തിരിച്ചടിയേല്‍ക്കുന്നത്. പ്രത്യേകിച്ചും വലിയ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തില്‍ വന്ന സ്ഥിതിക്ക്.