കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ് : ആരുടെ വിപ്പായിരിക്കും അസാധു ? ആരായിരിക്കും കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ?

കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ് : ആരുടെ വിപ്പായിരിക്കും  അസാധു ? ആരായിരിക്കും കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ?

കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ് : ആരുടെ വിപ്പായിരിക്കും അസാധു ? ആരായിരിക്കും കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ?

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സിനു നിലവിൽ രണ്ടു സ്ഥാനാർത്ഥികളെ രണ്ടു വിഭാഗങ്ങൾ പ്രഖ്യാപിച്ചു. അതനുസരിച്ച് എല്ലാ അംഗങ്ങൾക്കും രണ്ടു കൂട്ടരുടെയും വിപ്പും നൽകി . അതിനാൽ തെരെഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെ വിപ്പ് അസാധുവാകും., നിയമാനുസരണം ആരുടെ വിപ്പായിരിക്കും അസാധു ? ആരായിരിക്കും കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ?

ജോസ് കെ മാണി വിഭാഗം വളരെ നേരത്തെ തന്നെ കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് വിപ്പും നൽകി. കേരളാകോൺഗ്രസ്സിന്റെ ഭരണഘടന അനുസരിച്ചു അത്തരം പ്രധാനപ്പെട്ട കാര്യങ്ങൾ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി കൂടി തീരുമാനിച്ച് ജില്ലാ കമ്മറ്റിയ്ക്കു ചുമതല കൈമാറണം എന്നാണ് നിയമം. അതനുസരിച്ചു , കേരളാകോൺഗ്രസ്സിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി, കോട്ടയം ജില്ലാ കമ്മറ്റിയെ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി സ്ഥാനാർത്ഥികളെ തെരെഞ്ഞെടുക്കുവാനും, ചിഹ്നം അനുവദിക്കുവാനും, വിപ്പ് നൽകുവാനും ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ചു കോട്ടയം ജില്ലാ പ്രസിഡന്റ് ആയ സണ്ണി തെക്കേടം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും, ഔദോഗിക ചിഹ്നം നൽകുകയും, എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകുകയും ചെയ്തു.

എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് , പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ, ഇലക്ഷൻ കമ്മീഷനെ സമീപിച്ച്, വർക്കിംഗ് ചെയർമാൻ എന്ന പദവി ഉപയോഗിച്ച് തനിക്കു സ്ഥാനാർത്ഥിയെ നിർത്തുവാനും വിപ്പ് നൽകുവാനും അധികാരമുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ ഇലക്ഷൻ കമ്മീഷൻ നൽകിയ മറുപടി ഇപ്രകാരം ” തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ മത്സരിക്കുന്നവര്‍ക്ക് ഔദ്യോഗിക ചിഹ്നം അനുവദിക്കുവാന്‍ പദവിയുള്ള ആളിന് മാത്രമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വിപ്പ് നല്‍കുന്നതിനുള്ള അധികാരമുള്ളൂ. എന്നാല്‍ വിപ്പിന്റെ ആധികാരികത സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ പ്രസ്തുത തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ എന്നും കത്തിലൂടെ അറിയിച്ചു.

ആ ഉത്തരവ് പ്രകാരം, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരം സ്ഥാനാർത്ഥിയ്ക്കു ഔഗോഗിക ചിഹ്നം അനുവദിച്ചു നൽകിയ കോട്ടയം ജില്ലാ പ്രസഡിഡന്റ് ആയ സണ്ണി തെക്കേടത്തിനു മാത്രമാണ് വിപ്പ് നൽകുവാനുള്ള അധികാരം.

എന്നാൽ ഈ അധികാരം അസാധുവാക്കുന്നതിനുവേണ്ടി വർക്കിംഗ് ചെയർമാൻ നിലവിൽ ഔദ്യോഗികമായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡൻറിനെ മാറ്റുകയും, പകരം പുതിയ ആളെ നിയമിക്കുകയും ചെയ്തു. കൂടാതെ ജില്ലാ പ്രസിഡന്റെ വിപ്പ് നൽകുന്നതിനുള്ള അധികാരം എടുത്തു മാറ്റുകയും ചെയ്തു.

എന്നാൽ വർക്കിംഗ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ ?

കേരളാകോൺഗ്രസ്സിന്റെ ഭരണഘടന അനുസരിച്ച് ചെയർമാനും വർക്കിങ്ങ് ചെയർമാനും നേരിട്ട് നടത്തുവാനുള്ള അധികാരങ്ങൾ വളരെ പരിമിതങ്ങളാണ്. പ്രധാനമായും പാർട്ടിയുടെ സംസ്ഥാന കമ്മറ്റി തീരുമാനിക്കുന്ന കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും നടപ്പിലാക്കുവാനുമുള്ള അധികാരം ആണുള്ളത്.

ജില്ലാ പ്രസിഡൻറിനെ സസ്‌പെൻഡ് ചെയ്യുവാൻ അധികാരം ചെയർമാനും വർക്കിങ്ങ് ചെയർമാനും ഉണ്ടെങ്കിലും അയാളെ ഡിസ്മിസ് ചെയ്യുവാനോ , പുറത്താക്കുവാനോ സ്വയം അധികാരമില്ല. സംസ്ഥാന കമ്മറ്റിയുമായി കൂടി ആലോചിച്ച ശേഷം ഭൂരിപക്ഷ തീരുമാനം അനുസരിച്ചു മാത്രമേ അത്തരം തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ചെയർമാനും വർക്കിംഗ് ചെയർമാനും അധികാരമുള്ളൂ . അതിനാൽ തന്നെ, സംസ്ഥാന കമ്മറ്റിയുടെ അനുമതിയില്ലാതെ വർക്കിംഗ് ചെയർമാൻ ജില്ലാ പ്രസിഡന്റിനെ മാറ്റിയ തീരുമാനം കേരളാകോൺഗ്രസ്സിന്റെ ഭരണഘടന അനുസരിച്ചു അസാധുവാണ്.

അപ്രകാരം കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക ഭരണഘടന അനുസരിച്ച് കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുവാനും, ചിഹ്നം അനുവദിക്കുവാനും, വിപ്പ് നൽകുവാനും, സംസ്ഥാന കമ്മറ്റി അധികാരപ്പെടുത്തിയ ഔദോഗിക പ്രസിഡന്റ് ആയ സണ്ണി തെക്കേടത്തിനു മാത്രമാണ് അധികാരമുള്ളത്. സംസ്ഥാന കമ്മറ്റി തീരുമാനിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ അധികാരം മാറ്റുവാൻ ചെയർമാനും വർക്കിംഗ് ചെയർമാനും സാധിക്കുകയുള്ളു. സണ്ണി തെക്കേടം പ്രഖ്യാപിച്ച അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കൽ തന്നെയായിരിക്കും കേരളാകോൺഗ്രസ്സിന്റെ ഔഗോഗിക സ്ഥാനാർഥി ..

പാർട്ടിയുടെ ഓദോഗിക വിപ്പ് ലംഘിച്ചാൽ എന്താണ് നടപടികൾ ?
കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക ഭരണഘടന അനുസരിച്ചു പാർട്ടിയുടെ സംസ്ഥാന കമ്മറ്റി തീരുമാനിച്ച വിപ്പ് ലംഘിച്ചാൽ പാർട്ടിയിൽ നിന്നും സസ്‌പെൻഷനും, ആറുവർഷം തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കും ഉണ്ടാകും.

നിയമങ്ങൾ ഇതായിരിക്കെ എന്തിനീ കോലാഹലങ്ങൾ ?
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് പാർട്ടി പ്രവർത്തകരിലും അധികാരപ്പെട്ടവരിലും ആശയകുഴപ്പം ഉണ്ടാക്കുവാനും, കേരളാകോൺഗ്രസ്സിന്റെ ഔദ്യോഗിക ഭരണഘടന ശരിയായി മനസ്സിലാക്കാത്തവരെ മറുകണ്ടം ചാടിക്കുവാനുമുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ് അത്തരം പ്രവർത്തികൾ. അതിൽ ചിലർ ഭാഗികമായി വിജയിക്കുയും ചെയ്തു. അതിന്റെ ഫലമാണ് മത്സരത്തിന് വിമത സ്ഥാനാർഥി ഉണ്ടായത്.