പാർട്ടിയുടെ ശക്തിയറിയാന്‍ കേരള കേണ്‍ഗ്രസ് (എം) ന്റെ രഹസ്യയോഗം രാജ്യസഭാ എം.പി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയില്‍ ചേർന്നു

പാർട്ടിയുടെ ശക്തിയറിയാന്‍ കേരള കേണ്‍ഗ്രസ് (എം) ന്റെ രഹസ്യയോഗം രാജ്യസഭാ എം.പി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയില്‍ ചേർന്നു

പാർട്ടിയുടെ ശക്തിയറിയാന്‍ കേരള കേണ്‍ഗ്രസ് (എം) ന്റെ രഹസ്യയോഗം കാഞ്ഞിരപ്പള്ളിയില്‍ ചേർന്നു. രാജ്യസഭാ എം.പി ജോയി എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരുടെ യോഗമാണ് നടന്നത്.

പാറത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് മണ്ഡലം പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി മണ്ഡലം പ്രസിഡന്റുമാര്‍ വിട്ടു നിന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കേരള കോണ്‍ഗ്രസ് ലയനത്തിനു ശേഷം അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാല്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന പഴയ ജോസഫ് വിഭാഗ നേതാക്കളും യോഗത്തില്‍ സജീവമായി പങ്കെടുത്തു.

പി.സി ജോര്‍ജ് പാര്‍ട്ടിക്കു പുറത്തുപോയല്‍ ഒപ്പം പ്രവര്‍ത്തകരും പോകാതിരിക്കാനുള്ള തന്ത്രങ്ങളും നിര്‍ദ്ദേശങ്ങളുമായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്ന് സംശയിക്കുന്നു

എന്നാല്‍ ഇത്തരത്തിലൊരു യോഗം നടന്നിട്ടില്ലെന്നും റബ്ബര്‍ വിലത്തകര്‍ച്ച ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നും ജോര്‍ജ വര്‍ഗീസ് പൊട്ടംകുളത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വീഡിയോ കാണുക :-

2-web-kcm-yogam

3-web-kcm-yogam

4-web-kcm-yogam

5-web-kcm-yougam

7-web-kcm-yogam

8-web-kcm-yogam

1-web-ksm-yougam