പൊൻകുന്നം-പുനലൂർ പാത യാഥാർഥ്യമാക്കാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ് തുല്യ ഉത്തരവാദികൾ-കെ.എം.മാണി

പൊൻകുന്നം-പുനലൂർ പാത യാഥാർഥ്യമാക്കാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ് തുല്യ ഉത്തരവാദികൾ-കെ.എം.മാണി

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ പാത പൂർത്തിയാക്കാത്തതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കെ.എം.മാണി എം.എൽ.എ. പൊൻകുന്നം മുതൽ പുനലൂർ വരെ പണി പൂർത്തീകരിച്ചെങ്കിൽ മാത്രമേ ഈ പാതയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കൂയെന്നും മാണി പറഞ്ഞു. സംസ്ഥാനപാത പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്(എം) സമരം പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

750 കോടി രൂപ മുതൽമുടക്കുള്ള പൊൻകുന്നം-പുനലൂർ രണ്ടാംഘട്ട നിർമാണം പി.പി.പി. അടിസ്ഥാനത്തിൽ നടപ്പാക്കാൻ നേരത്തെ തീരുമാനമെടുത്തതാണ്. എന്നാൽ പദ്ധതി വൈകിപ്പിക്കുന്നതു മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് വരുന്നത്. അടിയന്തരമായി കേന്ദ്രസർക്കാർ ഇടപെട്ട് ലോകബാങ്കിൽ നിന്ന് എൻ.ഒ.സി. നേടുവാനുള്ള നടപടി സ്വീകരിക്കണമെന്നും മാണി പറഞ്ഞു.

കാഞ്ഞിരപ്പള്ളി എം.എൽ.എ.ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. ജോസഫ്.എം.പുതുശേരി, ജോർജ് വർഗീസ് പൊട്ടൻകുളം, എ.എം.മാത്യു ആനിത്തോട്ടം, സജി മഞ്ഞക്കടമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്ര, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

സുമേഷ് ആൻഡ്രൂസ്, ഷാജി നെല്ലേപ്പറമ്പിൽ, സാജൻ തൊടുക, പ്രസാദ് ഉരുളികുന്നം, ഷാജി പാമ്പൂരി, ലാജി മാടത്താനിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. സുമേഷ് ആൻഡ്രൂസ്, ഷാജി നെല്ലേപ്പറമ്പിൽ, സാജൻ തൊടുക, പ്രസാദ് ഉരുളികുന്നം, ഷാജി പാമ്പൂരി, ലാജി മാടത്താനിക്കുന്നേൽ, കെ.എസ്.ജോസഫ് കുറുപ്പംപറമ്പിൽ, ജോൺ.പി.തോമസ്, സജി വെട്ടിയോലിൽ, മാത്തച്ചൻ നരിതൂക്കിൽ, സ്‌റ്റെനി സ്ലാവോസ് വെട്ടിക്കാട്ട്, ബേബിച്ചൻ പനയ്ക്കൽ, തോമസ് വെട്ടുവേലിൽ, ശ്രീകാന്ത്.എസ്.ബാബു, അഭിലാഷ് ചുഴികുന്നേൽ, അജിത്ത് മുതിരമല, പി.ജെ.ജോണി, കെ.എസ്.സെബാസ്റ്റിയൻ, റെജി പോത്തൻ, പി.ടി.ചാക്കോ, ജോർജ്കുട്ടി പൂതക്കുഴി, ജോണിക്കുട്ടി മഠത്തിനകം, എം.സി.ചാക്കോ, ജയകുമാർ വിഴിക്കിത്തോട് എന്നിവർ സമരത്തിന് നേതൃത്വം നൽകി.