രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പ്രശ്നത്തിൽ യു ഡി എഫിന്റെ തീരുമാനങ്ങൾക്ക് വിലകൊടുക്കാതെ പെരുമാറിയതിന്റെ പേരിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. ഏതാനും മാസങ്ങൾ കൂടി മാത്രം വിലയുള്ള ഒരു ജില്ലാ തലത്തിലുള്ള പദവിയുടെ പേരിൽ കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവായേക്കാവുന്ന തീരുമാനം എടുത്ത യുഡിഎഫിന്റെ അപ്രതീക്ഷ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. നാടെങ്ങും കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, സ്തുത്യർഹമാംവിധം സേവനം അനുഷ്ഠിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മാറ്റണം എന്ന ബാലിശമായ ആവശ്യത്തതിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ ആത്മഹത്യ നാടകങ്ങൾ കോട്ടയം ജില്ലയിലെ ജനങ്ങളിൽ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട് .

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാര്‍മികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് മുന്നണി പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കി.

യു.ഡി.എഫ് പുറത്താക്കിയത് 38 വര്‍ഷം മുന്നണിയെ സംരക്ഷിച്ചു നിര്‍ത്തിയ കെ.എം മാണിയെ തന്നെയാണെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. മാണി പ്രതികരിച്ചു. യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് അനീതിയാണ്. ഇല്ലാത്ത ധാരണയുടെ പേരിലാണ് പുറത്താക്കിയതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.

ഭാവി നടപടികള്‍ നാളെത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പുറത്താക്കല്‍ തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഏകപക്ഷീയമായി പുറത്താക്കിയിട്ട് ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

യു.ഡി.എഫ് നേതാക്കള്‍ക്ക് സെലക്ടീവ് ഡിമന്‍ഷ്യയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതിരുന്നത് ധാര്‍മ്മികതയുടെ പേരിലാണ്. കാലുമാറ്റക്കാര്‍ക്ക് വേണ്ടിയാണ് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു. പുറത്താക്കിയാലും ജനപ്രതിനിധികള്‍ രാജിവയ്ക്കില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.