കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളപ്പിറവി ആഘോഷങ്ങൾ നവംബര്‍ 1 ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളപ്പിറവി ആഘോഷങ്ങൾ നവംബര്‍ 1 ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 61ാമത് കേരളപ്പിറവി ആഘോഷങ്ങളും, കേരളോത്സവത്തിന്റെ സമാപനവും നവംബര്‍ 1 ന് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 61ാമത് കേരളപ്പിറവി ആഘോഷങ്ങളും, കേരളോത്സവത്തിന്റെ സമാപനവും നവംബര്‍ 1 ന് നടക്കുമെന്ന് പാഞ്ചായത്ത് പ്രസിഡന്റ് പത്രസമ്മേളനത്തിലറിയിച്ചു.

മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ഘോഷയാത്ര രണ്ട് മണിക്ക് പേട്ട സ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കും. കേരളത്തിന്റെ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനരക്കും. പഞ്ചായത്തിലെ പൊതുജനങ്ങളും കുടുംബശ്രീ യൂണിറ്റുകളും പങ്കെടുക്കും.

പഞ്ചായത്തിലെ സ്‌കൂളുകളുടെ നേതൃത്വത്തില്‍ ടാംബ്ലോ മത്സരങ്ങളും ഘോഷയാത്രയും ഉണ്ടാകും. കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ. ആദ്ധ്യക്ഷത വഹിക്കും. സിനിമാബാലതാരം മീനാക്ഷി മുഖ്യ അതിഥിയായി പങ്കെടുക്കും. ആശ്രയ ഭവനങ്ങളുടെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കില നസീര്‍ നടത്തും.

വിവിധ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കേരളോത്സവ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും, വിവിധ കലാപരിപാടികളും വേദിയില്‍ നടക്കും. 1, 2, 3 തീയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ ഫുഡ് ഫെസ്റ്റ് നടക്കും.