കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം പ്രൗഢം, ഗംഭീരം (വീഡിയോ )

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന  കേരളപ്പിറവി ദിനാഘോഷം പ്രൗഢം, ഗംഭീരം (വീഡിയോ )

കാഞ്ഞിരപ്പള്ളി : പ്രൗഢ ഗംഭീര ചടങ്ങുകളോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 61ാമത് കേരളപ്പിറവി ആഘോഷങ്ങളും, കേരളോത്സവത്തിന്റെ സമാപനവും ഒരുമിച്ചാണ് നടത്തിയത്.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പേട്ട സ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ ദൃശ്യവിഷ്കാരങ്ങൾ അവതരിപ്പിച്ചത് കാണികളുടെ പ്രശംസ പിടിച്ചുപറ്റി . മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന, കേരളത്തിന്റെ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും, പൊതുജനങ്ങളും കുടുംബശ്രീ യൂണിറ്റുകളും അടക്കം ആയിരങ്ങൾ ഘോഷയാത്രയില്‍ പങ്കെടുത്തു.

ഘോഷയാത്രയ്ക്ക് ശേഷം കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന പൊതുസമ്മേളനം ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. സിനിമാ ബാലതാരം മീനാക്ഷി മുഖ്യ അതിഥിയായിരുന്നു.

ആശ്രയ ഭവനങ്ങളുടെ നിർമ്മാണത്തിന് സഹായിച്ച കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് എം.എൽ.എ അവാർഡ് നൽകി ആദരിച്ചു.

ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, റോസമ്മ ആഗസ്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാടൻ പഞ്ചായത്ത് അംഗങ്ങളായ കെ.ആ തങ്കപ്പൻ, വിദ്യാരാജേഷ്, ബീനാ ജോബി, വി.സജിൻ, റിജോ വാളാന്തറ, സുബിൻസലിം, എ.കെ.ജെ.എം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സാൽവിൻ അഗസ്റ്റിൻ എസ്.ജെ, എം.എ.റിബിൻഷാ, എന്നിവർ പ്രസംഗിച്ചു.

LINKS