ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി രാഹുല്‍ പ്രിയങ്ക യുഗം : ജോസ് കെ.മാണി

പത്തനംതിട്ട : 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തുല് രാഹുല്‍ പ്രിയങ്ക യുഗത്തിന് തുടക്കം കുറിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായുരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസത്തിന് എതിരായി ഇന്ത്യയില്‍ രൂപപ്പെടുന്ന പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണ്ണായക പങ്കുള്ള മതേതര ജനാധിപത്യ മഹാസഖ്യം മികച്ച വിജയം നേടി അധികാരത്തിലെത്തും. ഇന്ത്യയുടെ മതേതരത്വം കാത്തുസംരക്ഷിക്കുന്നതിനായി വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ പാര്‍ട്ടികളും തയ്യാറായി കഴിഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടേയും റോഡ് ഷോകള്‍ വിരല്‍ചൂണ്ടുന്നത് ബി.ജെ.പിയുടെ കനത്ത പരാജയത്തിലേക്കാണ്.
മൂന്ന് നേരം സ്ത്രീ സുരക്ഷ പ്രസംഗിക്കുന്ന എല്‍.ഡി.എഫിന്റെ ഒരു എം.എല്‍.എ ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തോടെ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. ശബരിമലയെ കലാപഭരിതമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കും പിടിപ്പുകേടിനും എതിരായി വിശ്വാസിസമൂഹം പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
പവിത്രഭൂമിയായ പത്തനംതിട്ടയില്‍ മനസ്സുണര്‍ത്തി കേരളയാത്ര
രണ്ടിലയും ഇരുവര്‍ണ്ണ പതാകയുമേന്തിയെത്തിയ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സാക്ഷയാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് പത്തനംതിട്ട ജില്ലയില്‍ സ്നേഹോഷ്മള വരവേല്‍പ്പ്. പത്തനംതിട്ടയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പത്തനംതിട്ടയില്‍ ചേര്‍ന്ന സമ്മേളനം കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊണ്ടുവന്ന വികസനപദ്ധതികളല്ലാതെ പുതുതായി ഒന്നും നാടിന് സമ്മാനിക്കാന്‍ എല്‍.ഡി.എഫ് ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് എം.എം ഹസന്. എല്ലാ വകുപ്പുകളും ഭരണനിര്‍വഹണത്തില്‍ അടിമുടി പരാജയപ്പെട്ടെന്നും ഹസന് പറഞ്ഞു.
വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മോദിക്ക് പരാജയം സമ്മാനിക്കാന്‍ പോകുന്നത് ഇന്ത്യയിലെ കര്‍ഷകരാണെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭയുടെ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്. പാര്‍ലമെന്റിന് അകത്തും പുറത്തും കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തി ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മാസം 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കേരളത്തിലെ 11 ജില്ലകള്‍ പൂര്‍ത്തിയാക്കിയാണ് പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നത്. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര കടന്നു വരുന്നത്.
ജോയി എബ്രഹാം എക്സ്.എം.പി, വിക്ടര്‍.ടി തോമസ്, ജോസഫ് എം.പുതുശ്ശേരി, ഡി.കെ ജോണ്‍, ജോണ്‍ കെ.മാത്യൂസ്, കുഞ്ഞു കോശി പോള്‍, ചെറിയാന് പോളച്ചിറക്കല്‍, ഏബ്രഹാം കലമണ്ണില്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, മുഹമ്മദ് ഇക്ക്ബാല്‍, സാം ഈപ്പന്, വര്‍ഗ്ഗീസ് മാമന്. എന്‍.എം രാജു, ജോര്‍ജ് എബ്രഹാം, റോയി പനവിള, വര്‍ഗ്ഗീസ് പേരയില്‍, ബാബു വര്‍ഗ്ഗീസ്, പി.കെ ജേക്കബ്, എബ്രഹാം പി.സണ്ണി, വര്‍ഗ്ഗീസ് ജോണ്‍,ആലിച്ചന്‍ ആറൊന്നില്‍, ദീപു ഉമ്മന്‍, ഏബ്രഹാം വാഴയിലലസ്, സാം ഏബ്രഹാം, സജി അലക്സ്, വി.ആര് രാജേഷ്, ജേക്കബ് മാമ്മന്‍ വട്ടശ്ശേരി, ആനി ജോസഫ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുല്‍ റഹ്മാന് തുടങ്ങിയവരും തിരുവല്ലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പത്തനം തിട്ടയില്‍ ചേര്‍ന്ന സമാപന സമ്മേളനം റോഷി അഗസ്റ്റിന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ശിവദാസന്‍ നായര്‍ എക്സ്.എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.