കേരളയാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പൊൻകുന്നത്ത് വിളബംര ജാഥ

കേരളയാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്  പൊൻകുന്നത്ത്  വിളബംര ജാഥ

പൊൻകുന്നം : കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ്.കെ.മാണി M P നയിക്കുന്ന കേരള യാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളബംര ജാഥ സമ്മേളനനഗരിയായ പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രി. സണ്ണി തെക്കേടം, യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രി. ലാജി മാടത്താനിക്കുന്നേലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

വിളംബര ജാഥയ്ക്ക് പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എ എം മാത്യു ആനിത്തോട്ടം, അഡ്വ. സുമേഷ് ആൻഡ്രുസ്‌ , ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഷാജി നല്ലേപ്പറബിൽ, K. A ജോസഫ്, ചെറിയാൻ ജെ കുഴിപ്പിൽ, ഷാജി പാമ്പൂരി , രാഹുൽ ബി പിള്ള, അഭിലാഷ് ചുഴികുന്നേൽ, ജയിംസ് പെരുമാക്കുന്നേൽ, അജു പനക്കൽ, ക്രിസ്റ്റിൻ ജോൺ, ഫിനോ പുതുപ്പറമ്പിൽ, C v തോമസുകുട്ടി, റസാഖ് കങ്ങഴ ,സിബി തൂമ്പുങ്കൽ ,അനീഷ്‌ വാഴക്കാലയിൽ, ലിജു വെള്ളാവൂർ ,ക്ലാരിസ് പള്ളിക്കത്തോട്, രഞ്ജിത്ത് ചുക്കനാനിൽ, റിച്ചു സുരേഷ് എന്നിവർ നേതൃത്വം നൽകി.


കേരളയാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പൊൻകുന്നത്ത് വിളബംര ജാഥ

LINKS