ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന്  ജോസ് കെ.മാണി

ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന്  ജോസ് കെ.മാണി

ശബരിമല വിഷയത്തില്‍ മാധ്യമങ്ങളിലൂടെ പങ്കു വെച്ച തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്റെ സ്ഥാനം രാജി വെയ്ക്കണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. പ്രസിഡന്റിനെ നോക്കുകുത്തിയാക്കി കമ്മീഷണറെ ഉപയോഗിച്ച് വിശ്വാസികളെ വെല്ലവിളിക്കുകയാണ് സുപ്രിംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര തൊടുപുഴയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കേരളയാത്രയുടെ ഇടുക്കി ജില്ലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കിക്കൊണ്ടു ഒരു ജനമുന്നേറ്റം ഉണ്ടാക്കും. ബജറ്റില്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ സത്വരനടപടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയെ വരവേല്‍ക്കാനെത്തിയ പതിനായിരങ്ങള്‍ ചെറുതോണി ആറിന്റെ തീരത്ത് തീര്‍ത്തത് മറ്റൊരു ജനസമുദ്രം.കടന്നുവന്ന വഴികളിലെല്ലാം കര്‍ഷകരൊരുക്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതിലും വൈകിയാണ് കേരളയാത്ര ചെറുതോണിയില്‍ എത്തിയത്. ചുട്ടുപൊള്ളുന്ന വെയിലിലും അണപ്പൊട്ടുന്ന ആവേശവുമായി ആയിരകണക്കിന് പ്രവര്‍ത്തകരാണ് ചെറുതോണിയില്‍ കാത്തുനിന്നത്. ഇടുക്കിയുടെ തനിമയാര്‍ന്ന കലാരൂപങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ കേരളയാത്രയുടെ നായകന് വരവേല്‍പ്പ് ഒരുക്കിയത്. 9 മണ്ഡലങ്ങളില്‍ നിന്നും ഒരു മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പ്രത്യേകം ബാനറിന്റെ കീഴില്‍ പ്രകടനവുമായി എത്തിയപ്പോള്‍ കേരളകോണ്‍ഗ്രസ്സിന്റെ ശക്തിയുടെ വിളമ്പരമായി ചെറുതോണിയിലെ സ്വീകരണം മാറി. പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന യാത്രയുടെ നായകന്‍ ജോസ് കെ.മാണിയുടെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണണന് സ്വീകരിച്ചത്. വൈകുന്നേരത്തോടെ തോടുപുഴയില്‍ നടന്ന മഹാറാലിയോടെ ജാഥയുടെ ഇടുക്കി ജില്ലയുടെ പര്യടനം അവസാനിച്ചു. ചെറുതോണിയിലെ സ്വീകരണത്തിന് ശേഷം ജോസ് കെ.മാണി എം.പി റോഷി അഗസ്റ്റിനും മറ്റ് ജനപ്രതിനിധികള്‍ക്കുമൊപ്പം ഇടുക്കി ബിഷപ്പ് ഹൗസിലെത്തി അഭിവന്ദ്യ പിതാവ് ജോണ്‍ ജോണ്‍ നെല്ലിക്കുന്നേലുമായും വികാര്‍ ജനറാല്‍ ജോസ് പ്ലാച്ചിക്കലുമായും ചര്‍ച്ച നടത്തി. 

ചെറുതോണിയില്‍ നടന്ന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം, ട്രഷറര്‍ തോമസ് ജോസഫ് എക്‌സ് എം.എല്‍.എ, ജില്ലാ പ്രസിഡന്റ് പ്രൊഫ . എം.ജെ ജേക്കബ്, സംസ്ഥാന – ജില്ലാ ഭാരവാഹികളായ അഡ്വ. അലക്‌സ് കോഴിമല, എ.ഒ അഗസ്റ്റിന്‍, റെജി കുന്നംക്കോട്ട്, രാരിച്ചന്‍ നിരണണാകുന്നേല്‍, രാജു തോമസ്, തോമസ് പെരുമന, ജോസ് കുഴികണ്ടം, കെ.എന്‍ മുരളി, ടി.പി മല്‍ക്ക, മനോജ് എം. തോമസ്,ടി.ജെ ജേക്കബ്,എം.വി കുര്യന്‍, ഫിലിപ്പ് മലയാട്ട്,എം.സി തോമസ്,  മാത്യു മത്തായി തേക്കമല, ഷിജോ തടത്തില്‍, സെലിന്‍ കുഴിഞ്ഞാലില്‍, ജോര്‍ജ്ജ് അമ്പഴം,  ജേക്കബ് പിണക്കാട്ട്, റെജി മുക്കാട്ട്, തങ്കച്ചന്‍ വാലുമ്മേല്‍, ജോയി വള്ളിയാംതടം, അഡ്വ. എബി തോമസ്, ജോമെറ്റ് ജോസഫ്, ടോമി തീവള്ളി, യു.ഡി.എഫ് പ്രാദേശിക നേതാക്കളായ എ.പി ഉസ്മാന്‍, എം.കെ നവാസ്, കെ.എം ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

തൊടുപുഴയില്‍ നടന്ന സമ്മേളനം ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ജോയി എബ്രഹാം എക്‌സ്.എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പ്രൊ.കെ.ഐ ആന്റണി, പ്രൊഫ.എം.ജെ ജേക്കബ്, അലക്‌സ് കോഴിമല, റോയി കെ.പൗലോസ്, അഡ്വ.എസ്.അശോകന്‍, സി.പി മാത്യു, ജോണ്‍ നെടിയപാല, റെജി കുന്നംകോട്ട്, രാരിച്ചന്‍ നിരണാകുന്നേല്‍, ജിമ്മി മറ്റത്തിപ്പാറ, സജി മഞ്ഞക്കടമ്പില്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, എം.മോനിച്ചന്‍, ഷീലാ സ്റ്റീഫന്‍, ജെസി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

റോഷി അഗസ്റ്റിന്‍ എം.എല്‍.എക്ക് ജോസ് കെ.മാണിയുടെ പ്രത്യേക അഭിനന്ദനം

ചെറതോണിയിലെ കേരളയാത്രയുടെ സ്വീകരണവേദിയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ ജാഥയുടെ നായകന്‍ ജോസ് കെ.മാണി പ്രത്യേകം അഭിനന്ദിച്ചു.പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇടുക്കിയിലസെ ജനങ്ങളെ കാത്തുസംരക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ധീരമായ പ്രവര്‍ത്തനം നടത്തിയ എം.എല്‍.എയെ ഈ നാടിന് കിട്ടിയ സൗഭാഗ്യം എന്നാണ് യാത്രയുടെ നായകന്‍ അഭിനന്ദിച്ചത്. കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രൗഡോജ്ജ്വലമാക്കിയ കേരളകോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പ്രത്യേക അഭിനന്ദനം നേരാന്‍ ജോസ് കെ.മാണി മറന്നില്ല.