കേരളയാത്ര : കാര്‍ഷിക വിഭവനിവേദനം വ്യത്യസ്തയില്‍ ഏറെ ശ്രദ്ധേയായി

കേരളയാത്ര : കാര്‍ഷിക വിഭവനിവേദനം വ്യത്യസ്തയില്‍ ഏറെ ശ്രദ്ധേയായി

കേരളയാത്ര : കാര്‍ഷിക വിഭവനിവേദനം വ്യത്യസ്തയില്‍ ഏറെ ശ്രദ്ധേയായി

മുണ്ടക്കയം: വിലയിടുവുമൂലം നട്ടംതിരിയുന്ന കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടി ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് മുണ്ടക്കയത്തു നല്‍കിയ പ്രൗഡഗംഭീരമായ സ്വീകരണത്തില്‍ കേരളകര്‍ഷകയൂണിയന്‍ (എം ) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ നല്‍കിയ കാര്‍ഷിക വിഭവ നിവേദനം വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. റബര്‍തൈ, ഏലയ്ക്ക, കൈതചക്ക എന്നിവ കൊണ്ട് നിര്‍മ്മിച്ച കാര്‍ഷിക വിഭവങ്ങള്‍ അടങ്ങിയ ബൊക്കയും നിവേദനവും മുണ്ടക്കയത്തു നടത്തിയ സ്വീകരണ പരിപാടിയെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.

മലമ്പാമ്പിനോടും, മലമ്പനിയോടും, മഞ്ഞിനോടും, കാട്ടുപന്നിയോടും മല്ലടിച്ച് മണ്ണില്‍ പൊന്നുവിളയിച്ച് കാര്‍ഷിക മേഖലയില്‍ ഏറെ ചരിത്രമെഴുതിയ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൈറേഞ്ചിന്റെ ഹൃദയകവാടമാണ് മുണ്ടക്കയം. നമ്മുടെ മേഖലയില്‍ കാര്‍ഷിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഏറെ പ്രചാരവും ഉയര്‍ന്ന സാമ്പത്തിക അഭിവൃദ്ധിക്കും അടിത്തറ നല്‍കിയ റബര്‍കൃഷിയുടെ തലതൊട്ടപ്പനായ മര്‍ഫി സായിപ്പിന്റെ കര്‍മ്മ മണ്ഡലമായ മുണ്ടക്കയവും അദ്ധേഹം അന്ത്യവിശ്രമം കൊള്ളുന്ന ഏന്തയാറും ഉള്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ നഷ്ടപ്പെട്ടു പോയ പൂര്‍വ്വകാല പ്രതാപത്തിലേയ്ക്ക് തിരികെ എത്തിക്കുവാനുള്ള തീവ്രയജ്ഞശ്രമത്തിന്റെ ഭാഗം കൂടെയാണ് ഈ കര്‍ഷകയാത്ര.

റബറിന്റെ വിലയിടിവ്, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന തറവില നിശ്ചയിക്കല്‍, ഉല്‍പന്നങ്ങളുടെ വിലയിടിവ് കാര്‍ഷിക കടങ്ങളുടെ എഴുതിതള്ളല്‍, പലിശയിളവ്, കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ്, ഗാര്‍ഹിക കുടില്‍ വ്യവസായത്തിലൂടെ, റബര്‍ കൃഷിയോടൊപ്പം റബര്‍ത്തോട്ടത്തില്‍ വളര്‍ത്താവുന്ന സൗഹൃദ ഇടവിളകൃഷിയുടെ പ്രോത്സാഹനം, വന്യജീവികളുടെ അക്രമത്തില്‍ നിന്നുള്ള സംരക്ഷണം, മലയോരകര്‍ഷകരുടെ പട്ടയം, ബഹുവിള കൃഷിസംമ്പ്രദായം പ്രോത്സാഹിപ്പിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുവാന്‍ ശീതീകരണ സൗകര്യമുള്ള കാര്‍ഷികസംവരണശാലകള്‍ നിര്‍മ്മിക്കുക, ജലം, വായു, മണ്ണ് എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുക, ചെറുകിട നാമമാത്ര കര്‍ഷകരുടെ വസ്തുവകകള്‍, ഭൂരേഖയില്‍, തോട്ടം എന്നു തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തുക, കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, സമ്പൂര്‍ണ്ണ ചികിത്സാസഹായം, ആരോഗ്യസംരക്ഷണം എന്നിവ നല്‍കുക. പ്രകൃതി ക്ഷോഭത്തില്‍ നിന്ന് രക്ഷനേടുവാന്‍ സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക, നാട്ടറിവ് ,കാട്ടറിവ്, കൃഷിയറിവ്, അന്യംനിന്നുപോകുന്ന പരമ്പരാകത വിത്തിനങ്ങള്‍ എന്നിവയെ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുക. രാസവളത്തിനു പകരം ഇലവളപ്രയോഗത്തിന് പ്രോത്സാഹനം എന്നിങ്ങനെയുള്ള ഒട്ടനവധി കാര്‍ഷികപ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.