ജില്ലാ കേരളോത്സവത്തിന് കാഞ്ഞിരപ്പള്ളിയിൽ ആവേശ തുടക്കം

ജില്ലാ കേരളോത്സവത്തിന്  കാഞ്ഞിരപ്പള്ളിയിൽ ആവേശ തുടക്കം

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ കേരളോത്സവത്തിന് ആവേശ തുടക്കം. ജില്ലാ പഞ്ചായത്തിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന കേരളോൽസവത്തിന് തുടക്കം കുറിച്ച് പേട്ട ഗവ സ്കൂളിൽ നിന്നാരംഭിച്ച വർണശബളമായ ഘോഷയാത്ര കാഞ്ഞിരപ്പള്ളിക്ക് പുത്തൻ അനുഭവമായി.

പേട്ട സ്കൂൾ പടിക്കൽ ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഐഎഎസ് സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ടൗൺ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കേരളോത്സവം – 2019 ഉദ്ഘാടനം ചെയ്തു. ഡോ.എൻ.ജയരാജ് എം.എൽ.എ അദ്ധ്യക്ഷനായി. ബാല ചലച്ചിത്ര താരം കുമാരീ മീനാക്ഷി മുഖ്യാഥിതിയായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾ മനോജ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന യുവജനക്ഷേമ ബോർഡംഗം സന്തോഷ് കാലാ കേരളോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലിൽ, അനിതാ രാജു, സണ്ണി പാമ്പാടി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ലിസ്സി സെബാസ്റ്റ്യൻ, ശശികല നായർ, ഡോ.ശോഭ സലിമോൻ, ജയേഷ് മോഹൻ, ബെറ്റി റോയി മണിയങ്ങാട്, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സോഫി ജോസഫ് (കാഞ്ഞിരപ്പള്ളി) കെ.പി.ബാലാഗോപാലൻ നായർ (വാഴുർ), ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷക്കീലാ നസീർ (കാഞ്ഞിരപ്പള്ളി) ബിനു സജീവ് (പാറത്തോട് ) കെ.എസ്.രാജു (മുണ്ടക്കയം)ടി.എസ്.കൃഷ്ണകുമാർ (എരുമേലി ) കെ.ബി.രാജൻ (കോരുത്തോട് ) ആൻസി സെബാസ്റ്റ്യൻ (മണിമല) ജെസി ജോസ് (കുട്ടിക്കൽ) അഡ്വ.ജയാ ശ്രീധർ ( ചിറക്കടവ്) എം.പി. സുമംഗലാ ദേവി (എലിക്കുളം), ബ്ലോക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ജില്ലാ യുവജനക്ഷേമ ഓഫീസർ ലൈജു ടി.എസ്, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ മിഥുൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ നന്ദിയും പറഞ്ഞു.

കേരളോത്സവ കലാ -കായിക മത്സരങ്ങൾ 23, 24 തീയതികളിലായി നടക്കും.23 ന് പൊടിമറ്റം സെന്റ് ഡൊമിനിക് കോളജ് ഗ്രൗണ്ട് ക്രിക്കറ്റ്, ആൽഫീൻ സ്കൂൾ – നീന്തൽ, കുന്നും ഭാഗം ഗവ.സ്കൂൾ മൈതാനം ഫുഡ്ബോൾ, കബഡി, വടംവലി, ആർച്ചറി, എന്നി മത്സരങ്ങൾ നടക്കും. 24 ന് ഏകെജെഎം ഹയർ സെക്കൻഡറി സ്കൂളിൽ കലാമത്സരങ്ങളും, സെന്റ് ഡൊമിനിക് കോളജ് ഗ്രൗണ്ടിൽ അത്ലറ്റിക്സ്, പേട്ടക്കവല ആനത്താനം മൈതാനത്ത് വോളിബോൾ, പൊൻകുന്നം ലയൺസ് ക്ലബ്ബ് ഹാളിൽ ഷട്ടിൽ ബാഡ്മിന്റെൺ, കുന്നുംഭാഗം സെന്റ് ജോസഫ് സ്കൂളിൽ ബാസ്കറ്റ് ബോൾ, പാലാ ഇൻറർനാഷനൽ ജിമ്മിൽ പഞ്ചഗുസ്തി മത്സരങ്ങളും നടക്കും.

24 ന് വൈകിട്ട് 5 മണിക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.


LINKS