കാഞ്ഞിരപ്പള്ളിയിൽ കേരളോത്സവത്തോട് അനുബന്ധിച്ച് റാലി നടത്തി

കാഞ്ഞിരപ്പള്ളിയിൽ കേരളോത്സവത്തോട് അനുബന്ധിച്ച് റാലി നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളോത്സവം 16, 17, 18 തീയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വച്ച് നടക്കും.

കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്ര കാഞ്ഞിരപ്പള്ളി മൈക്ക ജങ്ക്ഷൻനിൽ നിന്നും ആരംഭിച്ചു ടൌണ്‍ ചുറ്റി ടൌണ്‍ ഹാളിൽ സമാപിച്ചു .
സാംസ്കാരിക ഘോഷയാത്രയില്‍ ആയിരത്തോളംപേര്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രച്ഛന്ന വേഷങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ടൌണ്‍ ചുറ്റിയെത്തിയ ഘോഷയാത്ര പഞ്ചായത്ത് ടൌണ്‍ ഹാള്‍ പരിസരത്ത് സമാപിച്ചു

തുടർന്ന് നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ. പി ഏ ഷമീർ അധ്യക്ഷനായി .

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ പി ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു . മറിയാമ്മ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി . പഞ്ചായത്ത് മെമ്പർമാർ, കുടുംബ ശ്രീ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു .

നാളെ രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കലാമല്‍സരങ്ങളും, 18,19 തീയതികളില്‍ എകെജെഎം സ്കൂള്‍ ഗ്രൌണ്ടില്‍ കായിക മല്‍സരങ്ങളും 19ന് പട്ടിമറ്റം മിറാജ് സ്റ്റേഡിയത്തില്‍ വോളിബോള്‍ മല്‍സരവും നടത്തും.

15 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ പഞ്ചായത്ത് ഓഫീസില്‍ പേരു രജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തില്‍ സ്ഥിര താമസക്കാരനാണെന്ന വാര്‍ഡ് മെംബറുടെ സാക്ഷ്യപത്രം, വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം.

0-web-keralolsavam-1
2-web-keralolsavam-kply-rally

3-web-keralolsavam-rally

1-web-keralolsavam-kply
1-web-keralolsavam-1

2-web-keralolsavam-1

3-web-keralolsavam-1

5-web-keralolsavam-1