ഇന്റർനാഷണൽ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ പൊൻകുന്നം സ്വദേശിയും

ഇന്റർനാഷണൽ  കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനുള്ള  ഇന്ത്യൻ ടീമിൽ പൊൻകുന്നം സ്വദേശിയും

പൊൻകുന്നം : ഇന്റർനാഷണൽകിക്ക്ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീംൽ പൊൻകുന്നം സ്വദശിയും. പൊൻകുന്നം മണ്ണുവയലിൽ സജി എം ഹസന്റയും അമീനയുടെയും മകൻ റഈസ് എം സജി ആണ് ടീംൽ ഇടം നേടിയത്.79 കിലോ വിഭാഗത്തിൽ ലൈറ്റ് കോൺടാക്ട് ഇവന്റിൽ ആണ് റഈസ് യോഗ്യത നേടിയത്.ജില്ലാ അസോസിയേഷൻ സെക്രട്ടറി രതീഷ് കെ രവീന്ദ്രൻ ആണ് പരിശീലകൻ

.     സംസ്ഥാനത്ത് നിന്നും റഈസ് ഉൾപ്പടെ 13 പേരാണ് ടീമിൽ ഉള്ളത്. 12 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ന്യൂ ഡൽഹി തൽക്ത്തോറ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.കേരളാ കിക്‌ബോക്സിങ്ങ് അസോസിയേഷൻ ജനറൽ സെകട്ടറി ഡോ. കെ പി നടരാജന്റ നേതൃത്വത്തിൽ നാല് ഒഫീഷ്യൽസ് കുടി ഉൾപ്പെട്ട കേരളാ സംഘമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.