കാഞ്ഞിരപ്പള്ളിയിൽ മുഖംമൂടി ധരിച്ചെത്തിയയാള്‍ വിദ്യാർഥിനിയെ ക്ളോറോഫോം മണപ്പിച്ചു തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചു,

കാഞ്ഞിരപ്പള്ളിയിൽ  മുഖംമൂടി ധരിച്ചെത്തിയയാള്‍  വിദ്യാർഥിനിയെ  ക്ളോറോഫോം മണപ്പിച്ചു  തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചു,

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഗേള്‍സ് ഹൈസ്ക്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെയാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്.

26 ാം മൈല്‍ ആശുപത്രിക്കു സമീപം പാലമ്പ്ര റോഡില്‍ രാവിലെ 8.30 നായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരി രാവിലെ സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും മുഖം മറച്ച നിലയില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ തലയില്‍ വടികൊണ്ടും മുഖത്ത് കൈകൊണ്ടും അടിക്കുകയും തുടര്‍ന്ന് ക്ളോറോഫോം മണപ്പിക്കാനും ശ്രമിച്ചതായി പറയുന്നു. ഇതോടെ പെണ്‍കുട്ടി അലറിക്കരഞ്ഞു താഴെ വീണു.

ബഹളം കേട്ട് സമീപത്തെ വീടുകളില്‍ നിന്നും ആളുകളെത്തുന്നതു കണ്ട് ഇയാള്‍ തോട്ടത്തിലേക്ക് ഓടിപ്പോയതായും പറയുന്നു.

സമീപവാസികളെത്തി പെണ്‍കുട്ടിയെ തറയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോഴേക്കും സ്‌കൂള്‍ ബസും എത്തി. സ്‌കൂള്‍ ബസില്‍ കയറ്റി പെണ്‍കുട്ടിയെ 26 ലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കും പരിക്കേറ്റ കുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി. മുന്‍പ് ഈ പെണ്‍കുട്ടിയെ ഒരു യുവാവു ശല്യപ്പെടുത്തിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി സ്റേഷനില്‍ പരാതിയുണ്ട്.