സി.പി.എം എലിക്കുളം ലോക്കല്‍ കമ്മറ്റി പാലിയേറ്റീവ് സൊസൈറ്റി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.എം എലിക്കുളം ലോക്കല്‍ കമ്മറ്റി പാലിയേറ്റീവ് സൊസൈറ്റി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

എലിക്കുളം :സി.പി.എം എലിക്കുളം ലോക്കല്‍ കമ്മറ്റി തുടങ്ങുന്ന പാലോറ മാത പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

മഞ്ചക്കുഴിയില്‍ എം.ജി.എം യു.പി സ്‌കൂളില്‍ നടന്ന ഉദ്ഘാടനയോഗത്തില്‍ പാലിയേറ്റിവ് സെന്റര്‍ പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് നിര്‍വ്വഹിച്ചു. രോഗികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. രക്തദാന സേനയുടെ ഉദ്ഘാടനം ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ദേശിയ വൈസ് പ്രസിഡന്റ് ടി.സി മാത്യു നിര്‍വ്വഹിച്ചു.

ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ , ഫ്രൊഡോമിനോ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ രണ്ടു ദിവസം നീളുന്ന വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി. പാലിയേറ്റിവ് സെന്റര്‍ പ്രസിഡന്റ് എസ്. ഷാജി, ഇളംങ്ങുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.കെ രാധാകൃഷ്ണന്‍, എം.ജി.എം യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി മനോജ്, പാലോറ മാത പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍ ട്രഷറര്‍ എസ് രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

2-web-kodiyeri-at-Elikulam

3-web-kodiyeri-at-Elikulam

4-web-kodiyeri-at-Elikulam

1-web-kodiyeri-at-Elikulam