സൗജന്യ കിറ്റുകള്‍ വിതരണം ചെയ്തു

സൗജന്യ കിറ്റുകള്‍ വിതരണം ചെയ്തു


കൂവപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ഇടക്കുന്നം മേഖലയിലെ വീടുകളിലേക്ക് ജനങ്ങളുടെ ദുരിതത്തില്‍ സഹായിക്കുന്നതിനായി കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവിന് കിറ്റു കൈമാറി ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ മാര്‍ട്ടിന്‍ തോമസ്, പാറത്തോട് സഹകരണ ബാങ്ക് ഭരണസമിതിയംഗം ജലാല്‍ പൂതക്കുഴി, കൂവപ്പള്ളി സഹകരണബാങ്ക് ഭരണസമിതി അംഗങ്ങളായ ടോമി ജോസഫ് പന്തലാനി, സിജോ സഖറിയ മൊളേപ്പറമ്പില്‍, ബാങ്ക് സെക്രട്ടറി ജോസ് മനോജ്, സ്റ്റാഫ് അംഗങ്ങളായ ജോര്‍ജ് ജോസഫ്, സജികുമാര്‍ പി.കെ., മുരുകദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.