നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് കൂവപ്പള്ളി കുരിശുമലയില്‍ തീര്‍ത്ഥാടക പ്രവാഹം

നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് കൂവപ്പള്ളി കുരിശുമലയില്‍  തീര്‍ത്ഥാടക പ്രവാഹം

കൂവപ്പള്ളി : പുതുഞായറാഴ്ച വിശ്വാസികളുടെ തീര്‍ത്ഥാടനകേന്ദ്രമായ കൂവപ്പള്ളി കുരിശുമലയില്‍ നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് നൂറു കണക്കിന് തീര്‍ത്ഥാടകർ പങ്കെടുത്തു പുതുഞായര്‍ ആചരിച്ചു .

സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വനസദൃശ്യമായ കുരിശുമല മദ്ധ്യതിരുവിതാംകൂറിലെ മലയാറ്റൂര്‍ മലയെന്നാണ് അറിയപ്പെടുന്നത്.

കാഞ്ഞിരപ്പള്ളി പള്ളിവികാരിയായിരുന്ന ഫാ.കുരുവിള പ്ലാത്തോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.ദേവസ്യ കണിയാമ്പടിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 1914 ഏപ്രില്‍ 16 നാണ് കൂവപ്പള്ളി മലമുകളില്‍ കുരിശ് ആദ്യമായി സ്ഥാപിച്ചത്.

1920 ല്‍ മലമുകളിലെ മരക്കുരിശ് മാറ്റി പകരം കല്‍ക്കുരിശ് സ്ഥാപിച്ചു. പിന്നീടു ആ മലയെ കൂവപ്പള്ളി കുരിശുമലയായി പ്രഖ്യാപിക്കപ്പെട്ടു.

അന്നുമുതല്‍ നോമ്പിലെ വെള്ളിയാഴ്ചകളിലും, പുതുഞായറാഴ്ചകളിലും വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തിപ്പോരുന്നു. പുതുഞായറാഴ്ച കുരിശുമലയില്‍ ആഘോഷപൂര്‍വ്വമായ ദിവ്യബലി അര്‍പ്പിക്കാനും ആരംഭിച്ചു.

നാല്പതാം വെള്ളിആചരണത്തോടെ നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് തുടക്കമായിരുന്നു .

കുരിശുമല തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന ആഘോഷമായ പുതുഞായര്‍ ആചരണം ഏപ്രില്‍ 12 ഞായറാഴ്ച നടന്നു. കുരിശു മലയുടെ മുകളിൽ അർപ്പിച്ച പരിശുദ്ധ കുര്‍ബാനകളിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. വര്‍ഗ്ഗീസ് കൊച്ചുപുരയ്ക്കല്‍, ഫാ. വര്‍ഗ്ഗീസ് ചിറയ്ക്കല്‍, കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ. എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

രാവിലെ കുരിശ്ശടിയില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രല്‍ വികാരി ഫാ.ജോര്‍ജ്ജ് ആലുങ്കല്‍ പുതുതായി സ്ഥാപിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുസ്വരൂപം ആശീര്‍വദിച്ചു. തടര്‍ന്ന് നടന്ന കുരിശിന്റെ വഴി ഫാ. തോമസ് ഇലവനാമുക്കട നേതൃത്വം നല്‍കി.

നൂറു കണക്കിന് വിശ്വാസികൾ ഭക്തി പൂർവം കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടു മലകയറി കുർബാനയിൽ പങ്കെടുത്തു.

മലമുകളിൽ ഉള്ള ഒരിക്കലും വറ്റാത്ത അത്ഭുത നീരുറവയിൽ നിന്നും വിശ്വാസികൾ വിശുദ്ധ ജലം കുപ്പികളിലും മറ്റു പാത്രങ്ങളിലും ശേഖരിച്ചു . പലരും അത് ഭക്തി പൂർവ്വം കുടിക്കുന്നത് കാണുവാൻ സാധിച്ചിരുന്നു . ഇത് കുടിച്ചാൽ രോഗശാന്തി ഉണ്ടാവും എന്ന് വിശ്വസിക്കപെടുന്നു .

കൊടും വേനലിലും 1600 അടി മുകളിലുള്ള കുരിശിനു അടുത്തുള്ള പാറവിടവിൽ നിന്നും ഒരിക്കലും വറ്റാതെ വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകുന്നത്‌ ഒരു അത്ഭുത കാഴ്ചയാണ് .

കുത്തനെയുള്ള മല കയറുന്നത് വിശ്വാസികൾക്ക് ആത്മീയമായ ഉണർവ് പ്രദാനം ചെയ്യുന്നു . തങ്ങളുടെ പാപ പരിഹരാർഥം വിശ്വാസികൾ ജപമാല ഭക്തിപൂർവ്വം ചൊല്ലികൊണ്ട്‌ മല കയറി. ചിലർ ചെറിയ കല്ല്‌ തലയിൽ വച്ച് കൊണ്ടായിരുന്നു മല കയറിയിരുന്നത്. ചിലർ കുരിശും വഹിച്ചു കൊണ്ട് മല കയറി.

റബ്ബർ തോട്ടത്തിനുള്ളിൽ കൂടി തുടങ്ങുന്ന യാത്ര 14 കുരിശുകൾ താണ്ടി വനം പോലെ മരങ്ങങ്ങളാൽ ചുട്ടപെട്ട മലമുകളിൽ അവസാനിക്കും.

1600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വനസദൃശ്യമായ കുരിശു മലയുടെ മുകളിൽ നിന്നും ചുറ്റും നോക്കിയാൽ നയന മനോഹരമായ കാഴ്ചകൾ കാണുവാൻ സാധിക്കും. മനോഹരമായ പ്രകൃതി ദൃശങ്ങൾ കാണുവാനും, ഫോട്ടോ എടുക്കുവാനും ധാരാളം ആളുകൾ തിരക്കു കൂട്ടുന്നുണ്ടായിരുന്നു.

അടുത്ത വര്ഷം മുതൽ കൂവപ്പള്ളി കുരിശുമല കയറ്റം കൂടുതൽ വിപുലമായ രീതിയിൽ ആചരിക്കും എന്നു കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. വര്‍ഗ്ഗീസ് കൊച്ചുപുരയ്ക്കല്‍ അറിയിച്ചു .

വീഡിയോ കാണുക

1-web-kurishumala

2-web-kurishumala

3-web-kurishumala

4-web-kurishumala

5-web-kurishumala

6-web-kurishumala

8-web-kurishumala

10-web-kurishumala

12-web-kurishumala

13-web-kurishumala

15-web-kurishumala

16-web-kurishumala

17-web-kurishumala

20-web-kurishumala

22-web-kurishumala

23-web-kurishumala

24-web-kurishumala

26-web-kurishumala

27-web-kurishumala