കോരുത്തോട് വാഹനാപകടം, പൊടിമറ്റം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

കോരുത്തോട് വാഹനാപകടം, പൊടിമറ്റം  സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

മുണ്ടക്കയം : കോരുത്തോട് മടുക്ക പാറമടയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പാറത്തോട് പൊടിമറ്റം കുന്നുംഭാഗം കോളനിയിൽ പുത്തൻപുരക്കൽ വീട്ടിൽ സഹോദരങ്ങളായ അനിയൻ, ചന്ദ്രൻ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിന്നിൽ, പിറകിൽ നിന്നും അതിവേഗത്തിൽ ഇറക്കം ഇറങ്ങി എത്തിയ ടാറ്റ സുമോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ രണ്ടുപേരും വാഹനത്തോടൊപ്പം വഴിയുടെ പുറത്തേക്കു തെറിച്ചുപോയി. നിയന്ത്രണം വിട്ട കാറും അവരുടെ പുറത്തേക്കു മറിയുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ ടാറ്റ സുമോയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാൾ വഴിയിൽ വച്ചും , മറ്റെയാൾ ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെയും മരണത്തിനു കീഴടങ്ങി

മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഓടിച്ചിരുന്ന വാഹനമാണ് അപകടം ഉണ്ടാക്കിയത്

മരണമടഞ്ഞ സഹോദരങ്ങള്‍ വര്‍ഷങ്ങളായി അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയാണ്. എപ്പോഴും ഒരുമിച്ചു സഞ്ചരിച്ചിരുന്ന ഇവർ മന്ത്രണത്തിലും മരണത്തിലും ഒരുമിച്ചായതു വിധിയുടെ വിളയാട്ടം..

ചന്ദ്രന്റെ ഭാര്യ: വിജയമ്മ, മക്കള്‍:ശ്രീജ, രഞ്ജു.
അനിയന്റെ ഭാര്യ: ഉഷ, മക്കള്‍: ആഷ, അനീഷ്.

കോരുത്തോട് വാഹനാപകടം; പൊടിമറ്റം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു