കോരുത്തോട് ഗ്രാമ പഞ്ചായത്ത്‌ ഭൂമി വാങ്ങിയതിൽ അഴിമതി ആരോപിച്ചു മാർച്ചും ധർണ്ണയും നടത്തി

കോരുത്തോട് ഗ്രാമ പഞ്ചായത്ത്‌ ഭൂമി വാങ്ങിയതിൽ അഴിമതി ആരോപിച്ചു മാർച്ചും ധർണ്ണയും നടത്തി

കോരുത്തോട് : ഗ്രാമ പഞ്ചായത്ത്‌ ഭൂമി വാങ്ങിയതിൽ നടത്തിയ അഴിമതി സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ കോരുത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. വസ്തു ഇടപാടിൽ പുറമ്പോക്ക് ഭൂമി അളവിൽ ഉൾപ്പെടുത്തിയതായും പൊതുവഴി വീണ്ടും വില നൽകി വാങ്ങിയതായും സമരക്കാർ ആരോപിച്ചു.

മണ്ഡലം സെക്രട്ടറി കെ. ടി. പ്രമദ് മാർച്ച് ഉദ്ഘാടനം ചെയ്തു. സി. കെ. മോഹനൻ, പി. എൻ. ഹനീഫ, എൻ. ടി. യശോദരൻ, കെ. ബി. രാജൻ, കുര്യൻ ജോസഫ്‌, റെജി വള്ളിപറമ്പിൽ, ശൈലജ തങ്കച്ചൻ, ശ്രീധരപിള്ള, എൻ. ടി. പ്രഭാകരൻ, ജയ്‌ ഉന്നത്താനി, സി. ജി. ഭാസ്കരൻ, കെ. കെ. സജി എന്നിവർ നേതൃത്വം നൽകി.

1-web-koruthodu-bus-stand-issue

2-web-koruthodu-bus-stand-issue

3-web-koruthodu-bus-stnad-issue